Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ നിയമത്തിനെതിരായ...

പൗരത്വ നിയമത്തിനെതിരായ ​പ്രക്ഷോഭം: കോൺഗ്രസും എ.എ.പിയും ജനങ്ങളോട്​ മാപ്പ്​ പറയണം -ജാവദേ​കർ

text_fields
bookmark_border
പൗരത്വ നിയമത്തിനെതിരായ ​പ്രക്ഷോഭം: കോൺഗ്രസും എ.എ.പിയും ജനങ്ങളോട്​ മാപ്പ്​ പറയണം -ജാവദേ​കർ
cancel

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൻെറ പേരിൽ തെറ്റിധാരണ പരത്തി ജനങ്ങ​ളെ പ്രക്ഷോഭത്തിനിറക്കിയതിന്​ കോൺഗ്രസും ആം ആദ്​മി പാർട്ടിയും മാപ്പു പറയണമെന്ന്​ കേന്ദ്രമന്ത്രി പ്രകാശ്​ ജാവദേകർ. പ്രക്ഷോഭം ഡൽഹി പോലുള്ള നഗരത്തിലെ സമാധാന അന്തരീക്ഷം തകർത്തു, പൊതുമുതൽ നശിപ്പിക്കപ്പെട്ടു. കോൺഗ്രസും എ.എ.പിയുമാണ്​ അതിന്​ ഉത്തരവാദികളെന്നും ജാവദേകർ പറഞ്ഞു.

പ്രതിപക്ഷം പൗരത്വ നിയമത്തിനെതിരെ ജനങ്ങളിൽ ഭയം നിറക്കുന്നു. ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്കയും ഭയം വിതച്ച്​ അക്രമത്തിന്​ പ്രേരിപ്പിക്കുന്നത്​ കോൺഗ്രസും എ.എ.പിയുമാണെന്നും മന്ത്രി വിമർശിച്ചു.

നിലവിലുള്ള പ്രക്ഷോഭം സത്യവും മിഥ്യയും തമ്മിലും ദേശീയതയും അരാജകത്വവും തമ്മിലുമാണെന്ന​ും പ്രകാശ്​ ജാവദേകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressaapUnion Ministerindia newsJavadekarCitizenship Amendment Act
News Summary - Congress, AAP created fear over CAA, says Union minister Javadekar - India news
Next Story