Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസ്​ പ്രവർത്തകൻെറ കൊലപാതകം: പിന്നിൽ സാമ്പത്തിക തർക്കമെന്ന്​ പൊലീസ്​

text_fields
bookmark_border
vikas-Chaudhari.
cancel

ചണ്ഡീഗഢ്​: ഹരിയാന കോൺഗ്രസ്​ നേതാവും പാർട്ടിയുടെ വക്​താവുമായ വികാസ്​ ചൗധരി(38)യുടെ കൊലപാതകത്തിന്​ കാരണമായത് ​ സാമ്പത്തിക തർക്കമാണെന്ന്​ പൊലീസ്​. സംഭവത്തെ തുടർന്ന്​ ഒരു സ്​ത്രീ ഉൾപ്പെടെ രണ്ട്​ പേരെ പൊലീസ്​ അറസ്​റ്റ് ​ ചെയ്​തിരുന്നു.

അറസ്​റ്റിലായ സ്​ത്രീയുടെ ഭർത്താവ്​ കുശാലും വെടിയുതിർത്തയാളും ഒളിവിലാണ്​. എന്നാൽ ​െകാലയാളികൾ ഉപയോഗിച്ച മാരുതി എസ്​.എക്​സ്​ 4 കാർ കണ്ടെത്തിയിട്ടുണ്ട്​. ജിമ്മിൽ നിന്ന്​ വീട്ടിലേക്ക്​ പോകും വഴി​ ഫരീദാബാദിലെ സെക്​ടർ 9ൽ വെച്ചാണ്​​ അജ്ഞാതസംഘം വികാസ്​ ചൗധരിയെ വെടിവെച്ച്​ വീഴ്​ത്തിയത്​.

മനോഹർലാൽ ഖട്ടാറിൻെറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ക്രമസമാധാനം പാലിക്കുന്നതിൽ പൂർണമായി പരാജയപ്പെട്ടുവെന്ന്​ കോൺഗ്രസ്​ ആരോപിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Congress’s Vikas Chaudhary was killed over money dispute, say cops -india news
Next Story