Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം; ജമ്മുവിൽ പദയാത്ര നടത്തി കോൺഗ്രസ്

text_fields
bookmark_border
സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം; ജമ്മുവിൽ പദയാത്ര നടത്തി കോൺഗ്രസ്
cancel

ശ്രീനഗർ: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികത്തോടനുബന്ധിച്ച് ജമ്മുവിൽ 'ആസാദി കി ഗൗരവ് പദയാത്ര'യുമായി കോൺഗ്രസ്. സ്വാതന്ത്ര്യ സമര പോരാളികളെ സ്മരിക്കുകയായിരുന്നു പദയാത്രയുടെ പ്രധാന ഉദ്ദേശ്യമെന്ന് കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് രാമൻ ഭല്ല പറഞ്ഞു.

ചൊവ്വാഴ്ച തുടങ്ങിയ പദയാത്ര ഏഴ് ദിവസം നീണ്ടുനിൽക്കും. ഭൂർ ക്യാമ്പിൽ നിന്ന് തുടങ്ങി സത്വാരി ചൗക്കിൽ അവസാനിച്ച റാലിയിൽ ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി തിരിച്ച് നൽകണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

ജമ്മു കശ്മീരിൽ കേന്ദ്രസർക്കാർ നടത്തിയ ഇടപെടലുകളെയും ഭല്ല വിമർശിച്ചു. 2019 ആഗസ്റ്റ് അഞ്ചിന് ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മുവിന്‍റെ പ്രത്യേക പദവി എടുത്ത് മാറ്റുകയും ചെയ്തിരുന്നു. അതോടെ ജമ്മു, കശ്മീർ എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടു. ഇത് മാറ്റി സംസ്ഥാന പദവി തിരിച്ച് നൽകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനാധിപത്യത്തെ ചവിട്ടിമെതിക്കുകയും ഭരണഘടനയെ ലംഘിക്കുകയും ചെയ്യുന്ന ഭരണമാണ് ബി.ജെ.പി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cong takes out ‘Padyatra’ in Jammu; seeks restoration of statehood to J&K
Next Story