Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജഡ്​ജിയെ സ്വാധീനിക്കാൻ...

ജഡ്​ജിയെ സ്വാധീനിക്കാൻ ശ്രമം: ബി ശ്രീരാമലുവി​െന അയോഗ്യനാക്കണമെന്ന്​ കോൺഗ്രസ്​

text_fields
bookmark_border
ജഡ്​ജിയെ സ്വാധീനിക്കാൻ ശ്രമം: ബി ശ്രീരാമലുവി​െന അയോഗ്യനാക്കണമെന്ന്​ കോൺഗ്രസ്​
cancel

ന്യൂഡൽഹി: കർണാടകയിലെ ബി.ജെ.പി സ്ഥാനാർഥി ബി. ശ്രീരാമലുവിനെ അയോഗ്യനാക്കണമെന്ന്​ കോൺഗ്രസ്​ തെരഞ്ഞെടുപ്പ്​ കമീഷനോട്​ ആവശ്യപ്പെട്ടു. ബി.​െജ.പിയെ വെട്ടിലാക്കി മുതിർന്ന നേതാവ്​ ശ്രീരാമലു ജഡ്​ജിയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.

അനധികൃത ഖനനക്കേസിൽ റെഡ്ഡി സഹോദരങ്ങൾക്ക് അനുകൂലമായ വിധി പ്രസ്താവിക്കുന്നതിന്​ വേണ്ടി ജഡ്​ജിയുടെ മരുമകന്​ കൈക്കൂലി വാഗ്​ദാനം ചെയ്യുന്നതി​​​​െൻറ ദൃശ്യങ്ങളാണ്​ കർണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പുറത്തുവിട്ടത്​. തുടർന്നാണ്​​ കോൺഗ്രസ്​ പരാതിയുമായി തെര​ഞ്ഞെടുപ്പ്​ കമീഷനെ സമീപിച്ചത്​. 

ശ്രീരാമലുവിനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിൽ നിന്നും വിലക്കണം. ചന്ദ്രശേഖര​​​​െൻറ ചാനലിലൂടെ ബി.ജെ.പി കർണാടകയിൽ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും മുതിർന്ന കോൺഗ്രസ്​ നേതാവ്​ കപിൽ സിബൽ മാധ്യമങ്ങളോട്​ പറഞ്ഞു. ​ശ്രീരാമലുവി​​​​െൻറതായി പുറത്തുവന്ന ദൃശ്യങ്ങളിലുള്ള മറ്റുള്ളവർക്കെതിരെയും കേസ്​ എടുക്കണമെന്നും കോൺഗ്രസ്​ ആവശ്യപ്പെട്ടു.

ശ്രീരാമലുവും ജഡ്ജിയുടെ മരുമകൻ ശ്രീനിജനുമടക്കം നാലുപേരാണ് 2010ൽ ചിത്രീകരിച്ച വിഡിയോയിലുള്ളത്. അനധികൃത ഖനന കേസി​​​​െൻറ അനുകൂല വിധിക്കായി ശ്രീരാമലു ജഡ്ജിയുടെ മരുമകന് 160 കോടി രൂപ വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങളാണ്​​ പുറത്തുവന്നിരിക്കുന്നത്​. ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ വിരമിക്കുന്നതിനു തലേദിവസമാണ്​ ഖനിക്കേസിൽ റെഡ്ഡി സഹോദരങ്ങളെ കുറ്റവിമുക്തരാക്കിയത്. എന്നാൽ വിഡിയോ വ്യാജമാണെന്നും വിശ്വസനീയമല്ലെന്നും ബിജെപി പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam newsKarnataka ElecionB SriramuluBJPBJP
News Summary - Cong seeks disqualification of BJP's Sriramulu-india news
Next Story