Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ട്​ തിരിമറിയുടെ...

നോട്ട്​ തിരിമറിയുടെ വിഡിയോ തെളിവുമായി കോൺഗ്രസ്​

text_fields
bookmark_border
kapil-sibal
cancel

ന്യൂഡൽഹി: നോട്ടു നിരോധനത്തി​​​െൻറ മറവിൽ അരങ്ങേറിയ വൻ തിരിമറി സംബന്ധിച്ച വിഡിയോ ചിത്രവുമായി കോൺഗ്രസ്​. അ സാധുവാക്കിയ നോട്ടുകളുടെ വമ്പൻ ശേഖരത്തിനു പകരം 2000 രൂപയുടെ പുതിയ കറൻസികൾ 40 ശതമാനം വരെ കമീഷൻ ഇൗടാക്കി നിയമവിരുദ ്ധമായി മാറ്റിനൽകുന്നതിനെക്കുറിച്ചാണ്​ വിഡിയോ.​ ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷാ ചുക്കാൻപിടിച്ച്​ മുതിർന്ന ഉദ്യേ ാഗസ്​ഥ സംഘത്തി​​​െൻറ മേൽനോട്ടത്തിലാണ്​ നിരോധിച്ച കറൻസിക്കു പകരം പുതിയത്​ ഇത്തരത്തിൽ മാറ്റി നൽകിയതെന്നും അന്വേഷണം വേണമെന്നും വിഡിയോ പുറത്തുവിട്ട കോൺഗ്രസ്​ നേതാവ്​ കപിൽ സിബൽ എ.​െഎ.സി.സി ആസ്​ഥാനത്ത്​ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

നിരവധി മന്ത്രിമാരുടെയും വ്യവസായികളുടെയും പക്കലുണ്ടായിരുന്ന നിരോധിച്ച നോട്ട്​ വിമാനത്തിൽ ഹിൻഡൺ ​വ്യോമസേന താവളത്തിലെത്തിച്ച്​ അവിടെനിന്ന്​ റിസർവ്​ ബാങ്കിലേക്ക് മാറ്റിയെന്നാണ്​ കപിൽ സിബൽ ആരോപിക്കുന്നത്​. ഇതിന്​ 40 ശതമാനം വരെയായിരുന്നു കമീഷൻ. എട്ടു വിഡിയോ ചിത്രങ്ങളാണ്​ എ.​െഎ.സി.സി ആസ്​ഥാനത്ത്​ കപിൽ സിബൽ പ്രദർശിപ്പിച്ചത്​. കാബിനറ്റ്​ സെക്ര​േട്ടറിയറ്റിൽ പ്രവർത്തിക്കുന്ന ഫീൽഡ്​ അസിസ്​റ്റൻറ്​ രാഹുൽ ശ്രീരംഗ്​ രഥരേകർ ഉൾപ്പെട്ടതാണ്​ വിഡിയോ. അയാൾ ഒരു മാധ്യമ പ്രവർത്തകനുമായി സംസാരിക്കുന്നത്​ വിഡിയോയിലുണ്ട്​.

മഹാരാഷ്​​്ട്രയിലെ സർക്കാർ ഗോഡൗണിൽ നിന്നാണ്​ പുതിയ നോട്ട്​ മാറ്റി നൽകിയതെന്ന്​ സിബൽ ആരോപിച്ചു. നിരോധിച്ച നോട്ടിനു പകരം പുതിയ നോട്ട്​ നൽകുന്ന നിയമവിരുദ്ധ ചെയ്​തിയെക്കുറിച്ച്​ സർക്കാർ അന്വേഷിക്കണം. വിഡിയോയിൽ കാണുന്നവരെ കണ്ടെത്തി അറസ്​റ്റു ചെയ്യണം. നിരോധിച്ച നോട്ട്​ വൻതോതിൽ മാറ്റിയെടുക്കുന്നതി​​​െൻറ മറ്റൊരു ​ വിഡിയോ ശരദ്​​ യാദവ്​, അഹ്​മദ്​ പ​േട്ടൽ, ഗുലാംനബി ആസാദ്​, മല്ലികാർജുൻ ഖാർഗെ എന്നിവർ ചേർന്ന്​ കഴിഞ്ഞ 26ന്​ പുറത്തുവിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modikapil sibalAmit Shahdemonetisationmalayalam newsBJP
News Summary - Cong says new currency was printed 6 months before-india news
Next Story