Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ‘അ​ഗ്നി​പ​ഥ്’ നി​ർ​ത്തും; പ​ഴ​യ രീ​തി തു​ട​രും -കോ​ൺ​ഗ്ര​സ്

text_fields
bookmark_border
agnipath recruitment rally
cancel

ന്യൂ​ഡ​ൽ​ഹി: അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ‘അ​ഗ്നി​പ​ഥ്’ സൈ​നി​ക നി​യ​മ​ന​രീ​തി നി​ർ​ത്ത​ലാ​ക്കു​മെ​ന്നും പ​ഴ​യ രീ​തി പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ്. യു​വ​ജ​ന​ങ്ങ​ളോ​ട് ക​ടു​ത്ത അ​നീ​തി​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ കാ​ണി​ച്ച​തെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന് അ​യ​ച്ച ക​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.

2022ൽ ​അ​ഗ്നി​പ​ഥ് ആ​രം​ഭി​ച്ച​തോ​ടെ പ​ഴ​യ​രീ​തി​യി​ൽ നി​യ​മ​ന​ത്തി​ന് ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യ ര​ണ്ടു​ല​ക്ഷ​ത്തോ​ളം യു​വ​ജ​ന​ങ്ങ​ൾ​ക്ക് നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടി​ല്ല. ഇ​വ​രു​ടെ ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്. ഇ​വ​ർ​ക്ക് നി​യ​മ​നം ന​ൽ​ക​ണം. അ​ഗ്നി​പ​ഥ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ​ പ്ര​ശ്ന​ങ്ങ​ളു​ണ്ട്. പ​ദ്ധ​തി സൈ​ന്യ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​പ്ര​തീ​ക്ഷി​ത​വും ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​ന്ന​തു​മാ​യി​രു​ന്നു​വെ​ന്ന് മു​ൻ ക​ര​സേ​നാ മേ​ധാ​വി ജ​ന​റ​ൽ എം.​എം. ന​ര​വ​നെ എ​ഴു​തി​യി​ട്ടു​ണ്ടെ​ന്നും ഖാ​ർ​ഗെ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ​

ഒ​രേ ജോ​ലി​ചെ​യ്യു​ന്ന ജ​വാ​ന്മാ​ർ​ക്കി​ട​യി​ൽ വി​വേ​ച​നം ഉ​ണ്ടാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. നാ​ലു​വ​ർ​ഷ സേ​വ​ന​ത്തി​നു​ശേ​ഷം അ​ഗ്നി​വീ​ര​ർ വീ​ണ്ടും തൊ​ഴി​ൽ വി​പ​ണി​യി​ലേ​ക്ക് ത​ള്ള​പ്പെ​ടും. ഇ​ത് സാ​മൂ​ഹി​ക സ്ഥി​ര​ത​യെ ബാ​ധി​ക്കു​മെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:armyCongressAgnipath
News Summary - Cong pledges to scrap Agnipath, reintroduce old army services recruitment scheme
Next Story