Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതുച്ചേരിയെ കോൺഗ്രസ്...

പുതുച്ചേരിയെ കോൺഗ്രസ് ഒരു കുടുംബത്തിന് വേണ്ടിയുള്ള എ.ടി.എം ആക്കിമാറ്റി -പ്രധാനമന്ത്രി മോദി

text_fields
bookmark_border
പുതുച്ചേരിയെ കോൺഗ്രസ് ഒരു കുടുംബത്തിന് വേണ്ടിയുള്ള എ.ടി.എം ആക്കിമാറ്റി -പ്രധാനമന്ത്രി മോദി
cancel
camera_alt

narendra modi

പുതുച്ചേരി: പുതുച്ചേരിയിൽ രാഷ്ട്രീയ അസ്ഥിരതയും അഴിമതിയും നിറഞ്ഞിരിക്കുകയായിരുന്നെന്നും ഒരു കുടുംബത്തിന് വേണ്ടിയുള്ള എടിഎമ്മാക്കി കേന്ദ്രഭരണ പ്രദേശത്തെമാറ്റിയെന്നും കോൺഗ്രസിനെ കടന്നാക്രമിച്ച് നരേന്ദ്ര മോദി,

ഡി.എം.കെ ഭരിക്കുന്ന തമിഴ്‌നാട്ടിൽ അഴിമതികളുടെ ഒരു നീണ്ട പട്ടിക പൊതുജനങ്ങൾക്ക് കാണാൻ കഴിയും. മുൻ കോൺഗ്രസ് സർക്കാറിന്‍റെ ഭരണകാലത്ത് പുതുച്ചേരിയിൽ റേഷൻ കടകളിൽ അരി ഉണ്ടായിരുന്നില്ല, ശമ്പളമില്ല, ഗുണ്ടകളും മയക്കുമരുന്ന് മാഫിയകളും തെരുവുകൾ ഭരിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പുതുച്ചേരിയുടെ വികസന യാത്രയിൽ കോൺഗ്രസും ഡി.എം.കെയും സ്പീഡ് ബ്രേക്കർ ആയി മാറിയിരിക്കുന്നു. ഇപ്പോൾ അതേ ശക്തികൾ വീണ്ടും അധികാരത്തിനായി മത്സരിക്കുന്നു. 2,700 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി.

ഈ കേന്ദ്രഭരണ പ്രദേശത്ത് ഒരു മാസത്തിനുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. 2047 ആകുമ്പോഴേക്കും പുതുച്ചേരി ഒരു 'വികസിത' കേന്ദ്രഭരണ പ്രദേശമായി മാറണം. ഈ ദൗത്യത്തിൽ നിങ്ങളോടൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.എൻ.ആർ.സി -ബി.ജെ.പി സഖ്യ സർക്കാരാണ് കേന്ദ്രഭരണ പ്രദേശം ഭരിക്കുന്നത്. പുതുച്ചേരിയെ ഒരു മെഡിക്കൽ ടൂറിസം ഹബ്ബായി മാറ്റാൻ കഴിയുമെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. നിലവിൽ ഒമ്പത് മെഡിക്കൽ കോളേജുകളുണ്ട് ഇവിടുണ്ട്. കേന്ദ്രവും കേന്ദ്രഭരണ പ്രദേശവും ഒരേ കാഴ്ചപ്പാടോടെ പ്രവർത്തിച്ചതിനാൽ പുതുച്ചേരി നല്ല ഭരണത്തിനും വികസനത്തിനും സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi HCpuducherryPM ModiCongress
News Summary - Cong made Puducherry 'ATM' for 'one family' in Delhi: PM Modi
Next Story