Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​ തകർന്നു,...

കോൺഗ്രസ്​ തകർന്നു, നാഥനില്ല; ദേശീയ തലത്തിൽ പുതിയ ബദൽ വേണം -കെജ്​രിവാൾ

text_fields
bookmark_border
കോൺഗ്രസ്​ തകർന്നു, നാഥനില്ല; ദേശീയ തലത്തിൽ പുതിയ ബദൽ വേണം -കെജ്​രിവാൾ
cancel

ന്യൂഡൽഹി: കോൺഗ്രസ്​ തകർന്നുകൊണ്ടിരിക്കുകയാണെന്നും ദേശീയ തലത്തിൽ പുതിയ ബദൽ വേണമെന്നും ആവശ്യപ്പെട്ട്​ എ.എ.പി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്​ കെജ്​രിവാൾ.

''കോൺഗ്രസ്​ തകർന്നുകൊണ്ടിരിക്കുകയോ തകർന്നിരിക്കുകയോ ചെയ്​തിരിക്കുന്നു. കോൺഗ്രസിന്​ നാഥനില്ല. ബി.ജെ.പിയിൽ അസംതൃപ്​തിയുള്ളവർ കോൺഗ്രസിന്​ വോട്ട്​ ചെയ്യും. പക്ഷേ കോൺ​ഗ്രസ്​ നേതാക്കൾ ബി.ജെ.പിയുമായി സഹകരിച്ച്​ സർക്കാറുണ്ടാക്കും. നമുക്ക്​ കോൺ​ഗ്രസിന്​ പകരം ദേശീയ തലത്തിൽ പുതിയ ബദൽ വേണം'' -കെജ്​രിവാൾ അഭിപ്രായപ്പെട്ടു.

ഡൽഹി സർക്കാർ ദീവാലി ലക്ഷ്​മി പൂജ നടത്തുന്നത്​ മൃദുഹിന്ദുത്വമല്ലേ എന്ന ചോദ്യത്തിന്​ കെജ്​രിവാളി​െൻറ മറുപടി ഇങ്ങനെ : ''പൂജനടത്തുന്നതിന്​ ആളുകൾ എന്തിനാണ്​ എതിരുനിൽക്കുന്നതെന്ന്​ എനിക്ക്​ മനസ്സിലാകുന്നില്ല. ഭക്തി ഒരു നല്ല കാര്യമാണ്​. നിങ്ങളുടെ ലിബറൽ സുഹൃത്തുക്കളോടും പൂജ നടത്താൻ പറയൂ. അവർക്കും നല്ല സമാധാനം കിട്ടും''.

ഹിന്ദുസ്ഥാൻ ടൈംസ്​ ലീഡേഴ്​സ്​ സമ്മിറ്റിനിടെയായിരുന്നു കെജ്​രിവാളി​െൻറ അഭിപ്രായ പ്രകടനങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapARVIND KEJRIWALcongress
News Summary - Cong collapsing, need alternative at national level: Kejriwal
Next Story