ജാതി സെൻസെസ്: സർവകക്ഷി യോഗം വിളിക്കണമെന്ന് ഖാർഗെ; മോദിക്ക് കത്തെഴുതി
text_fieldsന്യൂഡൽഹി: ജാതിസെൻസെസിൽ സർവകക്ഷി യോഗം വിളിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മോദിക്ക് കത്തയച്ചു. മോദിക്ക് അയച്ച കത്ത് എക്സിലൂടെ ഖാർഗെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
ജാതിസെൻസെസിനായി മൂന്ന് നിർദേശങ്ങളാണ് ഖാർഗെ മെയ് അഞ്ചിനയച്ച കത്തിൽ മുന്നോട്ടുവെക്കുന്നത്. ജാതിസെൻസെസിനുള്ള ചോദ്യാവലി തയാറാക്കുകയെന്നത് പ്രധാന്യമർഹിക്കുന്ന ഒന്നാണെന്ന് കത്തിൽ ഖാർഗെ ചൂണ്ടിക്കാട്ടുന്നു. ഇതിനായി തെലങ്കാന തയാറാക്കിയ മോഡലിനെ ആശ്രയിക്കാമെന്നും അദ്ദേഹം പറയുന്നു.
ജാതി സെൻസസിന്റെ ഫലങ്ങൾ എന്തുതന്നെയായാലും, പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണത്തിന് ഏകപക്ഷീയമായി ഏർപ്പെടുത്തിയ 50% പരിധി ഒരു ഭരണഘടനാ ഭേദഗതിയിലൂടെ നീക്കം ചെയ്യണമെന്നും ഖാർഗെ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മറ്റൊരു നിർദേശം ആർട്ടിക്കൾ 15(5) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്ക് സ്വകാര്യസ്ഥാപനങ്ങളിൽ സംവരണം നൽകുന്നതാണ് ഈ ആർട്ടിക്കൾ. ഇത് നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

