ബംഗളൂരു: കോൺഗ്രസും ബി.ജെ.പിയും ശക്തമായ പോരാട്ടം കാഴ്ചവെക്കുന്ന കർണാടകയിൽ അമിത ആത്മവിശ്വാസ പ്രകടനവുമായി െയദിയൂരപ്പ. ബി.ജെ.പിയുടെ വിജയം സുനിശ്ചിതമാണെന്നും മെയ് 17ന് തങ്ങൾ സർക്കാർ രൂപീകരിക്കുമെന്നും യെദിയുരപ്പ പറഞ്ഞു.
ബി.െജ.പിയുടെ മുഖ്യമന്ത്രി സ്ഥനാർഥിയായ യെദിയൂരപ്പ ശിക്കാരിപുരയിൽ നിന്നാണ് മത്സരിക്കുന്നത്. രാവിലെ വോട്ട് രേഖപ്പെടുത്തിയശേഷം തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള നടപടികൾ മാധ്യമങ്ങളോട് യെദിയുരപ്പ വിശദീകരിച്ചു.
മെയ് 15 ന് ഫലം പ്രഖ്യാപിച്ച ഉടൻ താൻ ഡൽഹിയിലേക്ക് പോയി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കും. മെയ് 17 ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അദ്ദേഹത്തെയും മറ്റുള്ളവരെയും ക്ഷണിക്കുമെന്നും െയദിയുരപ്പ പറഞ്ഞു.
224 അംഗ നിയമസഭയിൽ 145 മുതൽ 150 സീറ്റ് വരെ ബി.ജെ.പി നേടുമെന്നും യെദിയൂരപ്പ പ്രവചിച്ചു. പ്രചാരണാർഥം മൂന്ന് തവണ സംസ്ഥാനമൊട്ടാകെ താൻ സന്ദർശിച്ചിട്ടുണ്ട്. വൻ മാർജിനിൽ വിജയിക്കുമെന്ന് 100 ശതമാനം ആത്മവിശ്വാസമുണ്ട്. ഇന്ന് വൈകീട്ട് എക്സിറ്റ് പോൾ പ്രവചനം എന്താണെന്ന് നോക്കാമെന്നും യെദിയൂരപ്പ പറഞ്ഞു.