Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാല്​ മാസത്തിനുള്ളിൽ...

നാല്​ മാസത്തിനുള്ളിൽ കോവിഡ്​ വാക്​സിൻ ഇന്ത്യയിൽ ലഭ്യമാവുമെന്ന്​ ഹർഷവർധൻ

text_fields
bookmark_border
നാല്​ മാസത്തിനുള്ളിൽ കോവിഡ്​ വാക്​സിൻ ഇന്ത്യയിൽ ലഭ്യമാവുമെന്ന്​ ഹർഷവർധൻ
cancel

ന്യൂഡൽഹി: മൂന്ന്​ മുതൽ നാല്​ മാസത്തിനുള്ളിൽ കോവിഡ്​ വാക്​സിൻ ലഭ്യമാകുമെന്ന്​ ആരോഗ്യമന്ത്രി ഹർഷവർധൻ. വാക്​സിൻ വിതരണത്തിൽ 131 കോടി ജനങ്ങൾ തുല്യപരിഗണനയായിരിക്കും നൽകുക. ശാസ്​ത്രീയമായ രീതിയിൽ മുൻഗണന ക്രമം നിശ്​ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫിക്കിയുടെ വെബിനാറിൽ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

അടുത്ത നാല്​ മാസത്തിനുള്ളിൽ കോവിഡ്​ വാക്​സിൻ എത്തുമെന്ന്​ ആത്​മവിശ്വാസമുണ്ട്​. ശാസ്​ത്രീയ ഡാറ്റകളുടെ അടിസ്ഥാനത്തിൽ വാക്​സിൻ വിതരണത്തിനുള്ള മുൻഗണന ക്രമം നിശ്​ചയിക്കും. ആരോഗ്യപ്രവർത്തകർക്കും കോവിഡ്​ പോരാളികൾക്കും പ്രഥമ പരിഗണന നൽകും. തുടർന്ന്​ പ്രായമായവർക്കും ഗുരുതര രോഗമുള്ളവർക്കുമായിരിക്കും പരിഗണന. ഇതിനായുള്ള വിശദമായ പദ്ധതി തയാറാക്കുകയാണ്​. 2021ൽ നമ്മുക്കെല്ലാവർക്കും മെച്ചപ്പെട്ട വർഷമായിരിക്കുമെന്നും ഹർഷവർധൻ പറഞ്ഞു.

കോവിഡിനെതിരെ ശക്​തമായ നടപടികളാണ്​ കഴിഞ്ഞ കുറേ മാസങ്ങളായി ഉണ്ടായത്​. ജനതാ കർഫ്യുവും തുടർന്ന്​ പ്രഖ്യാപിച്ച ലോക്​ഡൗണും അൺലോക്ക്​ പ്രക്രിയയും ധീരമായ നടപടികളാണ്​. കോവിഡിനെ മികച്ച രീതിയിലാണ്​ ഇന്ത്യ പ്രതിരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harsh Vardhan​Covid 19
News Summary - "Confident COVID-19 Vaccine Will Be Ready In 3-4 Months: Harsh Vardhan
Next Story