Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്നാട്ടിൽ നാളെ...

തമിഴ്നാട്ടിൽ നാളെ വിശ്വാസവോട്ടെടുപ്പ്; ആത്മവിശ്വാസത്തിൽ വിജയ്

text_fields
bookmark_border
തമിഴ്നാട്ടിൽ നാളെ വിശ്വാസവോട്ടെടുപ്പ്; ആത്മവിശ്വാസത്തിൽ വിജയ്
cancel

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ അ​ധി​കാ​ര​മേ​റി​യ വി​ജ​യ് സ​ർ​ക്കാ​ർ, മേ​യ് 13ന​കം ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്ക​ണ​മെ​ന്ന ഗ​വ​ർ​ണ​റു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ബു​ധ​നാ​ഴ്ച നി​യ​മ​സ​ഭ​യി​ൽ വി​ശ്വാ​സ​വോ​ട്ട് തേ​ടും. അ​പ്ര​തീ​ക്ഷി​ത അ​ട്ടി​മ​റി​ക​ളൊ​ന്നും അ​ര​ങ്ങേ​റി​യി​ട്ടി​ല്ലെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ് ന​യി​ക്കു​ന്ന ത​മി​ഴ​ക വെ​ട്രി ക​ഴ​കം സ​ർ​ക്കാ​ർ വി​ശ്വാ​സ വോ​ട്ട് നേ​ടു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. അ​ണ്ണാ ഡി.​എം.​കെ വി​മ​ത​വി​ഭാ​ഗ​വും സ​ർ​ക്കാ​റി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ വെ​ല്ലു​വി​ളി​ക​ളി​ല്ലാ​തെ ക​ട​മ്പ​ക​ട​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ഭ​ര​ണ​ക​ക്ഷി​യാ​യ ടി.​വി.​കെ​ക്ക് 107 എം.​എ​ൽ.​എ​മാ​രാ​ണു​ള്ള​ത്. ഇ​വ​രെ പി​ന്തു​ണ​ക്കു​ന്ന കോ​ൺ​ഗ്ര​സ്, വി.​സി.​കെ, മു​സ്‍ലിം​ലീ​ഗ്, ഇ​ട​തു​ക​ക്ഷി​ക​ൾ എ​ന്നി​വ​ർ​ക്കെ​ല്ലാം​കൂ​ടി 13 പേ​രു​ടെ അം​ഗ​ബ​ല​വു​മു​ണ്ട്. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് 118 എം.​എ​ൽ.​എ​മാ​രു​ടെ പി​ന്തു​ണ​യാ​ണ് വേ​ണ്ട​തെ​ന്നി​രി​ക്കെ, 120 പേ​രു​ടെ പി​ന്തു​ണ​യു​ണ്ട്. ഇ​തി​നു പു​റ​മെ​യാ​ണ്, അ​ണ്ണാ ഡി.​എം.​കെ​യി​ൽ​നി​ന്ന് പി​ള​ർ​ന്ന 28 എം.​എ​ൽ.​എ​മാ​രു​ടെ പി​ന്തു​ണ. 47 എം.​എ​ൽ.​എ​മാ​രു​ള്ള എ.​ഐ.​എ.​ഡി.​എം.​കെ​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി പ​ള​നി​സാ​മി​ക്കെ​തി​രെ ക​ലാ​പ​മു​യ​ർ​ത്തി, സി.​വി. ഷ​ൺ​മു​ഖം, എ​സ്.​പി. വേ​ലു​മ​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭാ​ഗ​മാ​ണ് ക​ളം മാ​റി​യ​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. എ​ട​പ്പാ​ടി വി​ഭാ​ഗം സ​ർ​ക്കാ​റി​നെ​തി​രെ വോ​ട്ടു ചെ​യ്യും. വി​മ​ത വി​ഭാ​ഗ​ത്തി​ൽ എ​സ്.​പി. വേ​ലു​മ​ണി​യെ അ​ണ്ണാ ഡി.​എം.​കെ നി​യ​മ​സ​ഭ ക​ക്ഷി നേ​താ​വാ​യും സി. ​വി​ജ​യ​ഭാ​സ്ക​റെ ചീ​ഫ് വി​പ്പാ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​തേ​സ​മ​യം, ഔ​ദ്യോ​ഗി​ക വി​ഭാ​ഗം, എ​ട​പ്പാ​ടി പ​ള​നി​സാ​മി​യെ നി​യ​മ​സ​ഭ ക​ക്ഷി നേ​താ​വാ​യും അ​ഗ്രി കൃ​ഷ്ണ​മൂ​ർ​ത്തി​യെ ചീ​ഫ് വി​പ്പാ​യും തെ​ര​ഞ്ഞെ​ടു​ത്ത​താ​യി കാ​ണി​ച്ച് ഔ​ദ്യോ​ഗി​ക വി​ഭാ​ഗ​വും സ്പീ​ക്ക​ർ​ക്ക് ക​ത്ത് കൈ​മാ​റി. പു​തു​ച്ചേ​രി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ 47 എം.​എ​ൽ.​എ​മാ​ർ ഒ​പ്പി​ട്ട ക​ത്തും ഇ​വ​ർ സ്പീ​ക്ക​ർ​ക്ക് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​രു വി​ഭാ​ഗ​ങ്ങ​ളും ക​ത്ത് ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്പീ​ക്ക​ർ ഉ​ട​ന​ടി ന​ട​പ​ടി​യെ​ടു​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന. വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​നാ​ണ് പ്രാ​മു​ഖ്യം ന​ൽ​കു​ക​യെ​ന്നും സ്പീ​ക്ക​റു​ടെ ഓ​ഫി​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ ഇ​രു കൂ​ട്ട​രു​ടെ​യും വി​പ്പു​ക​ൾ​ക്ക് സാ​ധു​ത​യി​ല്ലാ​ത്ത നി​ല​യി​ൽ വോ​ട്ട് മാ​റ്റി ചെ​യ്താ​ലും കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മം ബാ​ധ​ക​മാ​വി​ല്ലെ​ന്നാ​ണ് സൂ​ച​ന.

ഇ​തി​നി​ടെ, ടി.​വി.​കെ​ക്ക് പി​ന്തു​ണ​ക്കാ​ൻ തീ​രു​മാ​നി​ച്ച വി​മ​ത വി​ഭാ​ഗം നേ​താ​വ് ഷ​ൺ​മു​ഖ​ത്തെ മു​ഖ്യ​മ​ന്ത്രി വി​ജ​യ് എം.​ആ​ർ.​സി ന​ഗ​റി​ലെ ഷ​ൺ​മു​ഖ​ത്തി​ന്റെ ഓ​ഫി​സി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു. ​ഇ​ന്ന​ലെ മു​സ്‍ലിം​ലീ​ഗ് ഓ​ഫി​സി​ലും കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​മാ​യ സ​ത്യ​മൂ​ർ​ത്തി ഭ​വ​നി​ലും വി.​സി.​കെ ഓ​ഫി​സാ​യ അം​ബേ​ദ്ക​ർ തി​ട​ലി​ലും വി​ജ​യ് സ​ന്ദ​ർ​ശ​നം ന​ട​ത്തി. അ​തേ​സ​മ​യം, ഡി.​എം.​കെ പി​ന്തു​ണ​യോ​ടെ മു​ഖ്യ​മ​ന്ത്രി​യാ​വാ​ൻ എ​ട​പ്പാ​ടി പ​ള​നി​സാ​മി ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യും എ​ന്നാ​ൽ, അ​തി​നെ ഭൂ​രി​ഭാ​ഗം പാ​ർ​ട്ടി എം.​എ​ൽ.​എ​മാ​രും എ​തി​ർ​ത്ത​താ​യും വി​മ​ത നേ​താ​വ് സി.​വി. ഷ​ൺ​മു​ഖം വെ​ളി​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TamilnaduaiadmkTVK Vijay
News Summary - Confidence Motion in Tamil Nadu today; CM Vijay optimistic about proving majority
Next Story