Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംസ്​കൃത പഠനം...

സംസ്​കൃത പഠനം നിർബന്ധമാക്കണമെന്ന്​ ആർ.എസ്​.എസ്​ അനുകൂല സംഘടന

text_fields
bookmark_border
school-students
cancel

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ്​ വരെ സംസ്​കൃത പഠനം നിർബന്ധമാക്കണമെന്ന ശിപാർശയുമായി ആർ.എസ്​.എസ്​ അനുകൂല സംഘടന. ഭാരതീയ ശിക്ഷൻ മണ്ഡൽ എന്ന സംഘടനയാണ്​ സംസ്​കൃതം പഠനം നിർബന്ധമാക്കണമെന്ന്​ ആവശ്യവുമായി രംഗത്തെത്തിയത്​. നവ വിദ്യാഭ്യാസ നയരൂപകരണവുമായി ബന്ധപ്പെട്ട കെ.സ്​തൂരിരംഗൻ അധ്യക്ഷനായ കമ്മിറ്റിക്ക്​ മുമ്പാകെയാണ്​ ഇവർ ശിപാർശകൾ സമർപ്പിച്ചിരിക്കുന്നത്​. 

നിലവിലെ പാഠ്യപദ്ധതിയനുസരിച്ച്​ എട്ടാം ക്ലാസ്​ വരെ ത്രിഭാഷ സംവിധാനമാണ്​ നിലവിലുള്ളത്​. ഹിന്ദിയും ഇംഗ്ലീഷിനും പുറമേ മറ്റൊരു ഭാഷ കൂടി പഠിക്കാൻ അവസരം നൽകുന്നതാണ്​ ത്രീഭാഷ സംവിധാനം. ഒമ്പതാം ക്ലാസ്​ മുതൽ ഇംഗ്ലീഷ്​ നിർബന്ധിത വിഷയമാണ്​. ഇതിനൊപ്പം ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ പഠിച്ചാൽ മതിയാകും. ഇൗ രീതി മാറ്റി പന്ത്രണ്ടാം ക്ലാസ്​ വരെ സംസ്​കൃതം നിർബന്ധമാക്കണമെന്നാണ്​ സംഘടനയുടെ ആവശ്യം. 

നല്ല സാമൂഹിക ജീവിതത്തിന്​ ക്ലാസിക്കൽ ഭാഷകളിലെ അറിവ്​ വിദ്യാർഥികളെ സഹായിക്കും. സംസ്​കൃത പോലുള്ള ക്ലാസിക്​ ഭാഷകൾ പഠിപ്പിക്കുന്നത്​ ഇതിന്​ സഹായകമാവുമെന്നും സംഘടന വ്യക്​തമാക്കുന്നത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssindian schoolmalayalam newsSanskrit study
News Summary - Compulsory Board Exam for Sanskrit? RSS Body's Input for New Education Policy-india news
Next Story