Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംഗീത സംവിധായകൻ...

സംഗീത സംവിധായകൻ ശ്രാവണിന്​ കോവിഡ്​; നില ഗുരുതരം

text_fields
bookmark_border
Shravan Rathod
cancel

മുംബൈ: ബോളിവുഡിലെ ഹിറ്റ്​ സംഗീത സംവിധായക ജോടിയായ നദീം-ശ്രാവൺ കൂട്ടുകെട്ടിലെ ശ്രാവൺ റാ​േത്താഡിന്​ കോവിഡ്​. മറ്റു അസുഖങ്ങൾ അലട്ടുന്നതിനൊപ്പം കോവിഡ്​ ബാധിതനുമായ അദ്ദേഹത്തിന്‍റെ നില അതീവ ഗുരുതരമാണെന്ന്​ മകൻ സഞ്​ജീവ്​ റാത്തോഡ്​ അറിയിച്ചു. ​മാഹിമിലെ എസ്​.എൽ റഹേജ ആശു​പത്രിയിലാണ്​ ശ്രാവൺ ചികിത്സയിലുള്ളത്​.

ബോളിവുഡിലെ വമ്പൻ ഹിറ്റായ 'ആഷിഖി'യുടെ വിജയത്തോടെയാണ്​ നദീം-ശ്രാവൺ സഖ്യം ഹിന്ദി ചലച്ചിത്രലോകത്ത്​ നിലയുറപ്പിച്ചത്​. ഗായകൻ കുമാർ സാനുവിന്‍റെ തകർപ്പൻ ഹിറ്റുകളിലേറെയും നദീം-ശ്രാവൺ കൂട്ടുകെട്ടിലൂടെയായിരുന്നു. സാജൻ, ഫൂൽ ഔർ കാണ്ടെ, രാജാ ഹിന്ദുസ്​ഥാനി, ദിൽ ഹേ കി മാൻതാ നഹീ, ഹം ഹേ രഹി പ്യാർ കേ, സഡക്​, ദീവാന, പർദേസ്​, കസൂർ, രാസ്​, ബർസാത്​ തുടങ്ങിയ സിനിമകളിലെ എക്കാലത്തേയും ഹിറ്റായ നിരവധി ഗാനങ്ങൾക്കാണ്​ നദീം-ശ്രാവൺ സംഗീതമൊരുക്കിയത്​. തൊണ്ണൂറുകളിൽ ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള സംഗീത സംവിധായകരായിരുന്നു ഇവർ.

മറ്റു അസുഖങ്ങൾക്കൊപ്പം കോവിഡ്​ ബാധിച്ചതോടെ ശനിയാഴ്ചയാണ്​ ശ്രാവണെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. അ​േദ്ദഹത്തിന്‍റെ നില ഗുരുതരമായി തുടരുകയാണെന്ന്​ ഡോക്​ടർമാർ വ്യക്​തമാക്കി.

Show Full Article
TAGS:Shravan Rathod Nadeem-Shravan 
News Summary - Composer Shravan Critical After Testing COVID Positive
Next Story