Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മൊത്തത്തിൽ കുഴപ്പം'; കങ്കണക്കെതിരെ മഹാരാഷ്​ട്ര ബി.ജെ.പി അധ്യക്ഷൻ

text_fields
bookmark_border
മൊത്തത്തിൽ കുഴപ്പം; കങ്കണക്കെതിരെ മഹാരാഷ്​ട്ര ബി.ജെ.പി അധ്യക്ഷൻ
cancel

മുംബൈ: ഇന്ത്യക്ക്​ ശരിക്കും സ്വാതന്ത്ര്യം കിട്ടിയത്​ 2014ൽ മോദി അധികാരത്തിൽ എത്തിയതിനെ തുടർന്നാണെന്ന വിവാദ പരാമർശം നടത്തിയ ബോളിവുഡ്​ നടി കങ്കണ റണാവത്തിനെതിരെ മഹാരാഷ്​ട്ര ബി.ജെ.പി അധ്യക്ഷൻ രംഗത്ത്​. 1947ൽ ഇന്ത്യ നേടിയ സ്വാതന്ത്ര്യം ഭിക്ഷ ആയിരുന്നു എന്ന നടി കങ്കണ റണാവത്തി​ന്‍റെ പരാമർശം തീർത്തും തെറ്റാണെന്ന് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.

നടി പറഞ്ഞത്​ പൂർണമായും തെറ്റാണ്​. "രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള കങ്കണ റണാവത്തിന്‍റെ അഭിപ്രായം തീർത്തും തെറ്റാണ്. സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് നിഷേധാത്മക പരാമർശം നടത്താൻ ആർക്കും അവകാശമില്ല," പാട്ടീൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നടിയെ ഇതു പറയിക്കാൻ ഉണ്ടായ കാരണം എന്തെന്ന്​ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Completely Wrong": Maharashtra BJP Chief Reacts To Kangana Ranaut Remark
Next Story