Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊലീസ് യുവാവിനെ...

പൊലീസ് യുവാവിനെ അകാരണമായി ക്രൂരമായി മർദ്ദിച്ചതായി പരാതി; പ്രതിഷേധവുമായി നാട്ടുകാർ

text_fields
bookmark_border
പൊലീസ് യുവാവിനെ അകാരണമായി ക്രൂരമായി മർദ്ദിച്ചതായി പരാതി; പ്രതിഷേധവുമായി നാട്ടുകാർ
cancel

പൊന്നാനി: വീടിന് മുന്നിൽ നിൽക്കുകയായിരുന്ന യുവാവിനെ പൊന്നാനി പൊലീസ് അകാരണമായി മർദ്ദിച്ചതായി പരാതി. പൊന്നാനി സിവിൽ സ്റ്റേഷന് പിൻവശം താമസിക്കുന്ന ആല്യാമാക്കാനകത്ത് മുഹമ്മദ് അസ്​ലം (20)നാണ് പൊലീസ് മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റത്. മർദ്ദനത്തിൽ കാൽമുട്ടും, ഇരുകൈകൾക്കും പൊട്ടലുണ്ട്.

ചൊവ്വാഴ്ച വൈകുന്നേരം വീടിന് മുന്നിലെ റോഡരികിൽ നിൽക്കുകയായിരുന്നു അസ്​ലം. അജ്​മാനിൽ ജോലി ചെയ്യുന്ന അസ്​ലം ഒരു മാസം മുമ്പാണ് കാലി​െൻറ ഓപ്പറേഷന് വേണ്ടി നാട്ടിലെത്തിയത്. ഓപ്പറേഷന് ശേഷം ഡോക്​ടറുടെ നിർദ്ദേശ പ്രകാരം വ്യായാമത്തി​െൻറ ഭാഗമായി വീടിന് മുന്നിൽ നടക്കുന്നതിനിടെ ബൈക്കിലെത്തിയ പൊലീസ് ലാത്തി കൊണ്ട് മർദ്ദിക്കുകയായിരുന്നു. തുടർന്ന് താഴെ വീണ അസ്ലമിനെ തുടർന്നും മർദ്ദിച്ചു.

ബഹളം കേട്ട് വീട്ടുകാർ എത്തിയതോടെയാണ് പൊലീസ് മടങ്ങിയത്.തുടർന്ന് അസ്​ലമിനെ പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്​ദ ചികിത്സക്കായി എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ താലൂക്കാശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി.എന്നാൽ സംഭവത്തിൽ പൊലീസ് പ്രതികരിച്ചില്ല .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policeMalappuram News
News Summary - Complaint that the police had beaten the youth unreasonably
Next Story