Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ...

യു.പിയിൽ വിവാഹാഘോഷത്തിനിടെ ഡി.ജെ സംഗീതം വച്ചതിനെതുടർന്ന് 140 കോഴികൾ ചത്തതായി പരാതി

text_fields
bookmark_border
യു.പിയിൽ വിവാഹാഘോഷത്തിനിടെ ഡി.ജെ സംഗീതം വച്ചതിനെതുടർന്ന് 140 കോഴികൾ ചത്തതായി പരാതി
cancel

ലഖ്നോ: ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ വിവാഹാഘോഷത്തിനിടെ അപ്രതീക്ഷിത സംഭവങ്ങൾ. ആഘോഷത്തിനിടെ ഉച്ചത്തിലുള്ള ഡി.ജെ സംഗീതത്താൽ സമീപത്തെ കോഴിഫാമിലെ 140 കോഴികൾ ചത്തതായാണ് പരാതി.

ഏപ്രിൽ 25ന് ബൽദിറായ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദരിയാപൂർ ഗ്രാമത്തിലാണ് സംഭവം. രാം ഭദ്ര പൂർവ ഗ്രാമത്തിൽ നിന്നെത്തിയ വിവാഹസംഘം ഗ്രാമത്തിലൂടെ കടന്നുപോകുമ്പോൾ സാബിർ അലി എന്നയാളുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിന് മുന്നിൽ വച്ച് അതിശക്തമായ ശബ്ദത്തിൽ ഡി.ജെ സംഗീതം വച്ചതിനതുടർന്ന് പരിഭ്രാന്തരായ കോഴികൾ കൂടിനുള്ളിൽ പരക്കം പായുകയും ആഘാതം മൂലം ചത്തതായും സാബിർ അലി ആരോപിക്കുന്നു. 140 ഓളം കോഴികളാണ് ചത്തത്.

സംഭവത്തെത്തുടർന്ന് അലി പൊലീസിൽ പരാതി നൽകി. പിന്നാലെ കുദ്‌വാർ സ്വദേശിയായ ഡി.ജെ ഓപ്പറേറ്റർ കവി യാദവിനെതിരെ കേസെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹങ്ങളിലെ ഉച്ചത്തിലുള്ള സംഗീതം മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും പക്ഷികളെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം വഴിതെളിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Utharparadeshnoise pollutionChickens
News Summary - Complaint filed in UP after 140 chickens die due to loud DJ music during wedding celebrations"
Next Story