ഖ്വാജ മൊയിനുദ്ദീൻ ചിശ്തിയെ കള്ളൻ എന്ന് വിളിച്ചു; ചാനൽ അവതാരകനെതിരെ എഫ്.െഎ.ആർ
text_fieldsന്യൂഡൽഹി: അജ്മീറിലെ സൂഫി വര്യൻ ഖ്വാജ മൊയിനുദ്ദീൻ ചിശ്തിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ന്യൂസ് 18 വാർത്താ അവതാരകൻ അമിഷ് ദേവഗ്ണെതിരെ എഫ്.െഎ.ആർ. ഒരു ചർച്ചക്കിടെ ചിശ്തിയെ അമിഷ് ദേവ്ഗൺ ‘കള്ളൻ’ എന്ന് വിളിച്ചതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയരുകയായിരുന്നു. വൈകാതെ റാസ അക്കാദമി പൊലീസിൽ പരാതി നൽകുകയും ചെയ്തു. അവതാരകനെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്നായിരുന്നു അവരുടെ ആവശ്യം.
‘മുസ്ലിം സമുദായത്തിനെതിരെ വർഗീയപരമായ ഉദ്ദേശ്യത്തോടെയാണ് അവതാരകൻ അത്തരമൊരു പരാമർശം നടത്തിയത്. അജ്മീർ ദർഗയിൽ മുസ്ലിങ്ങൾ മാത്രമല്ല, മറ്റു മതവിഭാഗക്കാരും ധാരാളമായി എത്താറുണ്ട്. അവരുടെയെല്ലാം വികാരത്തെയാണ് അമിഷ് ദേവ്ഗൺ മുറിപ്പെടുത്തിയത്. -’ പരാതി നൽകിയശേഷം ദർഗ ഖാദി സെയ്ദ് സർവാർ ചിശ്തി പറഞ്ഞു. സംഭവത്തിന് പിന്നാലെ മാപ്പ് പറഞ്ഞുകൊണ്ട് അമിഷ് ദേവ്ഗൺ രംഗത്തെത്തി. അബദ്ധം പറ്റിയതാണെന്നും ഖിൽജിയെ ഉദ്ദേശിച്ച താൻ അറിയാതെ ചിശ്തി എന്ന് പറഞ്ഞുപോയതാണെന്നും അവതാരകൻ ട്വിറ്ററിൽ കുറിച്ചു.
In 1 of my debates,I inadvertently referred to ‘Khilji’ as Chishti. I sincerely apologise for this grave error and the anguish it may hv caused to followers of the Sufi saint Moinuddin Chishti, whom I revere. I have in the past sought blessings at his dargah.I regret this error
— Amish Devgan (@AMISHDEVGAN) June 16, 2020
സൂഫി വര്യൻ മൊയീനുദ്ദീൻ ചിശ്തിയെ പിന്തുടരുന്നവരുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയിൽ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം. സൂഫി വര്യനായ ചിശ്തിയുടെ അനുഗ്രഹം വാങ്ങാൻ താനും അജ്മീർ ദർഗ സന്ദർശിച്ചിട്ടുണ്ടെന്നും അമിഷ് ദേവ്ഗൺ കൂട്ടിച്ചേർത്തു. ചാനൽ ചർച്ചയിലെ പരാമർശത്തിന് പിന്നാലെ ട്വിറ്ററിൽ അവതാരകനെ അറസ്റ്റ് ചെയ്യണമെന്ന ഹാഷ്ടാഗ് (#ArrestAmishDevgan) തരംഗമായിരുന്നു.
I urge Indian Muslims to file FIR against this anchor for his defaming remark on great Muslim sufi saint Khwaja Moinuddin Chishti رح#ArrestAmishDevgan pic.twitter.com/5iklOjln96
— arif qureshi (@arifqur48913020) June 16, 2020
I request @MumbaiPolice @CPMumbaiPolice to arrest @News18India anchor Amish Devgan for the derogatory remarks he has made against world renowned saint Hazrat Khwaja Gareeb Nawaz on his show.
— Zeeshan Siddique (@zeeshan_iyc) June 16, 2020
Such derogatory remarks will not be tolerated!#ArrestAmishDevgan
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
