വിവാദ ഫോൺ സംഭാഷണം: കർണാടക മുഖ്യമന്ത്രിക്കെതിരെ മനുഷ്യാവകാശ കമീഷനിൽ പരാതി
text_fieldsബംഗളൂരു: മാണ്ഡ്യയിലെ പ്രാദേശിക ജെ.ഡി.എസ് നേതാവ് എച്ച്. പ്രകാശിെൻറ കൊലയാളികളെ ദയ ക ാണിക്കാതെ വെടിവെച്ചുകൊല്ലാൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഫോണിൽ പൊലീസിന് നി ർദേശം നൽകിയത് വിവാദമാകുന്നു. അത് ഉത്തരവല്ലെന്നും കേവലം വൈകാരിക പ്രതികരണം മാത് രമായിരുന്നുവെന്നും കുമാരസ്വാമി വിശദീകരിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് നിരുത്തരവാദപരമായ പ്രസ്താവനയാണ് ഉണ്ടായതെന്നും അദ്ദേഹം മാപ്പുപറയണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ബി.എസ്. യെദിയൂരപ്പ ആവശ്യപ്പെട്ടു. ഒരു വ്യക്തിയുടെ സ്വാഭാവിക പ്രതികരണം മാത്രമാണെന്നും മുഖ്യമന്ത്രിയുടെതല്ലെന്നും കുമാരസ്വാമി ബുധനാഴ്ച വീണ്ടും വിശദീകരിച്ചു.
പൊതുവെ പെട്ടെന്ന് വികാരാധീനനാകുന്ന വ്യക്തിയാണ് താൻ. വളരെ അടുത്തറിയുന്ന പ്രവർത്തകൻ കൊല്ലപ്പെട്ടതിെൻറ മാനസികാവസ്ഥയിൽ പറഞ്ഞുപോയ വാക്കുകളാണ് അവ. ഇതിൽ കൂടുതൽ ഈ വിഷയത്തിന് മറ്റു മാനങ്ങൾ നൽകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വിശദീകരണം നൽകിയെങ്കിലും നിർദേശം പിൻവലിച്ച് മാപ്പുപറയാൻ അദ്ദേഹം തയാറായിട്ടില്ല.
വിവാദ പ്രസ്താവനയെ തുടർന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷനിൽ ദ പീപിൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ) ബുധനാഴ്ച പരാതി നൽകി.
ഇത്തരം നിർദേശങ്ങൾ നിയമവിരുദ്ധമാണെന്നും ഇത് നിയമം മറികടന്ന് പ്രവർത്തിക്കാൻ പൊലീസിൽ സമ്മർദമുണ്ടാക്കുമെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
