ചെന്നൈ: തുഗ്ലക് വാരികയുടെ 50ാം വാർഷികാഘോഷ ചടങ്ങിൽ ദ്രാവിഡ പ്രസ്ഥാനത്തിെൻറ സ്ഥാപക ൻ പെരിയാർ ഇ.വി. രാമസ്വാമിയെ അപകീർത്തിപ്പെടുത്തുംവിധം പ്രസംഗിച്ചതായി ആരോപിച്ച് രജനികാന്തിനെതിരെ ദ്രാവിഡർ വിടുതലൈ കഴകം കോയമ്പത്തൂർ, തിരുച്ചെേങ്കാട് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.
ജനുവരി 14ന് ചെന്നൈ കലൈവാണർ അരങ്കത്തിൽ രജനികാന്ത് നടത്തിയ പ്രസംഗത്തിൽ വാസ്തവ വിരുദ്ധമായ പ്രസ്താവനകളാണ് നടത്തിയതെന്നും പൊതുജനമധ്യത്തിൽ പെരിയാറിനെക്കുറിച്ചും മറ്റും തെറ്റിദ്ധാരണകൾ പരത്തുന്നതിന് ഇത് കാരണമായിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. കോയമ്പത്തൂർ ജില്ല പ്രസിഡൻറ് എം. നെഹ്റുദാസാണ് പരാതി നൽകിയത്.