Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമമതക്ക്​ 'കോവിഡ്​...

മമതക്ക്​ 'കോവിഡ്​ കെട്ടിപിടിത്തം'​ നൽകുമെന്ന പരാമർശം: അനുപം ഹസ്രക്കെതിരെ കേസെടുത്തു

text_fields
bookmark_border
മമതക്ക്​ കോവിഡ്​ കെട്ടിപിടിത്തം​ നൽകുമെന്ന പരാമർശം: അനുപം ഹസ്രക്കെതിരെ കേസെടുത്തു
cancel

കൊൽക്കത്ത: തനിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചാൽ ആദ്യം പോയി മുഖ്യമന്ത്രി മമത ബാനർജിയെ കെട്ടിപിടിക്കുമെന്ന്​ പരാമർശം നടത്തിയ ബി.ജെ.പി ദേശീയ സെക്രട്ടറി അനുപം ഹസ്രക്കെതിരെ പൊലീസ്​ കേസെടുത്തു.

വനിത മുഖ്യമന്ത്രിയെ അപമാനിക്കുന്ന പരാമർശമാണെന്നും പകർച്ചവ്യാധി വ്യാപിപ്പിക്കാനുള്ള ശ്രമമാണെന്നും ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസി​െൻറ അഭയാർഥി സെൽ സിലിഗുരി പൊലീസ്​ സ്​റ്റേഷനിൽ നൽകിയ പരാതിയിലാണ്​ കേസ്​.

ബി.ജെ.പി ദേശീയ സെക്രട്ടറിയായി ചുമതലയേറ്റ അനുപം ഹസ്ര ഞായറാഴ്ച സൗത്ത് 24 പര്‍ഗാനാസ് ജില്ലയിൽ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ്​ വിവാദ പ്രസ്താവന നടത്തിയത്​.

മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് ഹസ്രയും ബി.ജെ.പി പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തത്.എന്തുകൊണ്ടാണ് മാസ്‌ക് ധരിക്കാത്തതെന്ന ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് തങ്ങളുടെ പ്രവര്‍ത്തകര്‍ കോവിഡിനേക്കാള്‍ വലിയ ശത്രുവിനോട് പോരാടുകയാണെന്നും അത് മമത ബാനര്‍ജിയാണെന്നുമാണ് പ്രതികരിച്ചത്.

കോവിഡ്​ ബാധിക്കുകയാണെങ്കിൽ താൻ പോയി മമത ബാനര്‍ജിയെ കെട്ടിപ്പിടിക്കുമെന്നും അവർക്ക്​ രോഗം വന്നാൽ മാത്രമേ ഈ മഹാമാരിയിൽ ജീവൻ നഷ്​ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖം മനസിലാകൂ എന്നുമാണ്​ ഹസ്ര പറഞ്ഞത്​.

രോഗബാധിതരോട് മമത സർക്കർ നിര്‍ദയമായാണ് പെരുമാറുന്നതെന്നും കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മണ്ണെണ്ണ ഒഴിച്ച്​ കത്തിച്ചെന്നും ഹസ്ര ആരോപിച്ചിരുന്നു.

ഹസ്രയുടെ വിവാദ പരാമർശത്തോട്​ ബി.ജെ.പി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeWest BengalCovid HugAnupam Hazra
Next Story