Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതി കുറ്റവിമുക്തനായാലും ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം; സുപ്രീംകോടതി

text_fields
bookmark_border
Compensation For Acquitted Cases
cancel
camera_alt

സുപ്രീംകോടതി

ന്യൂഡൽഹി: കൊലപാതകക്കേസുകളിലെ പ്രതികൾ തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തരായാലും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി. പ്രതികൾക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാനാകാത്തതിന്റെ പേരിൽ ഇരകളുടെ കുടുംബങ്ങൾക്കുണ്ടായ നഷ്ടം അവഗണിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

ഹരിയാനയിലെ ഭിവാനി ജില്ലയിൽ 2011ൽ നടന്ന ഇരട്ടക്കൊലക്കേസിൽ ഒരാളെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശർമ, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. കേസിൽ കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനാകുമോയെന്ന് പരിശോധിക്കാൻ ഭിവാനിയിലെ ജില്ലാ ലീഗൽ സർവിസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി.

2011 ഏപ്രിൽ 17നാണ് ഭിവാനി ജില്ലയിലെ റാണില ഗ്രാമത്തിൽ ശകുന്തള, സുമൻ എന്നീ വിധവകളായ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടത്. വ്യക്തിബന്ധങ്ങളെക്കുറിച്ചുള്ള സംശയത്തെ തുടർന്നാണ് ബന്ധുവായ നരേഷ്, സുഭാഷ് എന്നിവർ ചേർന്ന് ഇരുവരെയും വടികൊണ്ട് മർദിച്ച് കൊലപ്പെടുത്തിയത്. വീടുകളിൽനിന്ന് വലിച്ചിറക്കി പരസ്യമായി മർദിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ ആരോപിച്ചത്.

എന്നാൽ, കുറ്റം തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനെ തുടർന്നാണ് സുപ്രീംകോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. ഇതോടൊപ്പം, പ്രതി കുറ്റവിമുക്തനായാലും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ നിയമപരമായ വ്യവസ്ഥകളുണ്ടോയെന്ന് പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പ്രതിക്ക് ശിക്ഷ ലഭിച്ചില്ലെന്ന കാരണത്താൽ ഇരകളുടെ കുടുംബങ്ങൾക്ക് ലഭിക്കേണ്ട സഹായം നിഷേധിക്കപ്പെടരുതെന്ന നിലപാടാണ് കോടതി മുന്നോട്ടുവെച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Compensation For Acquitted Cases
Next Story