പ്രസാധകർക്ക് നഷ്ടപരിഹാരം നൽകുക അല്ലെങ്കിൽ നിയമപരമായ നടപടികൾ നേരിടുക: ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് അശ്വിനി വൈഷ്ണവിന്റെ മുന്നറിയിപ്പ്
text_fieldsഡൽഹി: വാർത്താ പ്രസാധകർക്കും ഉള്ളടക്ക സ്രഷ്ടാക്കൾക്കും ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ഡിജിറ്റൽ പ്ലാറ്റ് ഫോമുകളോട് ആവശ്യപ്പെട്ടു.
സ്വമേധയാ വരുമാനം പങ്കുവെക്കുന്നില്ലെങ്കിൽ അത് പൂർത്തിയാക്കാൻ നിയമപരമായ മാർഗങ്ങളുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ (ഡി.എൻ.പി.എ) കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദോഷകരമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഉള്ളടക്കം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
വാർത്തകളിലൂടെ ഫെയ്സ്ബുക്കും ഗൂഗിളും കോടിക്കണക്കിനു രൂപയാണ് നേടുന്നത്. എന്നാലിത് തയാറാക്കുന്ന പ്രസാധകർക്ക് ഇതിന്‍റെ മെച്ചം ലഭിക്കുന്നില്ല. വാർത്താമാധ്യമങ്ങളിൽനിന്നുള്ള ലിങ്കുകളോ വാർത്താസംക്ഷിപ്തമോ ഉപയോഗിക്കുന്ന ഇന്റർനെറ്റ് കമ്പനികൾ അതു തയാറാക്കുന്ന മാധ്യമസ്ഥാപനങ്ങൾക്കു പ്രതിഫലം നൽകണമെന്ന് ഓസ്ട്രേലിയയിൽ നിയമമുണ്ട്.
ഗൂഗിളും ഫെയ്സ്ബുക്കും ആദ്യം നിയമത്തെ എതിർത്തിരുന്നു.
രാജ്യത്തു ഗൂഗിൾ സേവനം അപ്പാടെ നിർത്തലാക്കുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും മറ്റു സാധ്യതകൾ ഓസ്ട്രേലിയ പരിഗണിക്കുമെന്നായതോടെ ഗൂഗിൾ വഴങ്ങുകയായിരുന്നു. ഇന്ത്യയും ഇത്തരം നിയമങ്ങൾ കൊണ്ടുവരുമോ എന്നാണിനി അറിയേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

