Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rameswar Teli
cancel
Homechevron_rightNewschevron_rightIndiachevron_rightപെട്രോളിനേക്കാൾ...

പെട്രോളിനേക്കാൾ കുപ്പിവെള്ളത്തിനാണ്​ വില കൂടുതൽ, ഇന്ധന നികുതി സൗജന്യ വാക്​സിൻ നൽകാൻ -കേന്ദ്രമന്ത്രി

text_fields
bookmark_border

ഗുവാഹത്തി: കുടിവെള്ളത്തിന്‍റെ വിലയുമായി താരതമ്യം ചെയ്യു​േമ്പാൾ രാജ്യത്ത്​ പെട്രോൾ, ഡീസൽ വില കുറവാണെന്ന്​ കേന്ദ്ര പെട്രോളിയം -പ്രകൃതി വാതക സഹമന്ത്രി രമേശ്വർ തേലി. ജനങ്ങൾക്ക്​ സൗജന്യ കോവിഡ്​ 19 പ്രതിരോധ വാക്​സിൻ കുത്തിവെപ്പുകൾ നൽകാനാണ്​ കേന്ദ്രസർക്കാർ ഇന്ധനനികുതി ഇൗടാക്കുന്നതെന്നും മന്ത്രി പറഞ്ഞു. അസമിൽ മാധ്യമപ്രവർത്ത​കരോട്​ സംസാരിക്കുകയായിരുന്നു രമേശ്വർ തേലി.

പെട്രോളിന്‍റെ വില ഉയർന്നതല്ല, എന്നാൽ നികുതി ചുമത്തുന്നു. ഇത്​ അർഥമാക്കുന്നത്​ വിഭവങ്ങളുടെ ലഭ്യത വർധിപ്പിക്കണമെന്നാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മറ്റു സംസ്​ഥാനങ്ങളെ അപേക്ഷിച്ച്​ അസമിൽ വാറ്റ്​ (വാല്യൂ ആഡഡ്​ ടാക്​സ്​) കുറവാണെന്നും മന്ത്രി കൂട്ടി​േച്ചർത്തു.

'പെട്രോൾ വില അധികമല്ല. എന്നാൽ അതിൽ നികുതിയും അടങ്ങിയിരിക്കുന്നു. ഒരു കുപ്പി കുടിവെള്ളത്തിന്‍റെ വില ഇന്ധനവിലയേക്കാൾ ഉയർന്നതാണ്​. പെട്രോളിന്‍റെ വില 40 രൂപ. അസം സർക്കാർ വാറ്റായി 28 രൂപ ചുമത്തുന്നു. പെട്രോളിയം മന്ത്രാലയം 30 രൂപയും ചുമത്തുന്നു. ഇതോടെ 98 രൂപയായി. എന്നാൽ നിങ്ങൾ ഹിമാലയൻ വെള്ളം കുടിച്ചിട്ടുണ്ടോ? ഒരു കുപ്പിവെള്ളത്തിന്​ 100 രൂപയാണ്​ വില. എണ്ണവിലയല്ല, വെള്ളത്തിന്‍റെ വിലയാണ്​ കൂടുതൽ' -മന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാർ പിരിക്കുന്ന നികുതിയിൽ നിന്നാണ്​ ജനങ്ങൾക്ക്​ സൗജന്യ വാക്​സിൻ നൽകുന്നതിനുള്ള പണം കണ്ടെത്തുന്നതെന്നും മന്ത്രി പറഞ്ഞു. 'ഇന്ധനവില ഉയർന്നതല്ല, എന്നാൽ അതിൽ ഇൗടാക്കുന്ന നികുതിയും ഉൾപ്പെടുന്നു. നിങ്ങൾക്ക്​ സൗജന്യ വാക്​സിൻ നൽകണം. പണം എവിടെനിന്ന്​ ലഭിക്കും. നിങ്ങൾ വാക്​സിന്​ പണം നൽകിയിട്ടില്ല, എന്നാൽ ഇവ എവിടെനിന്നാണ്​ ലഭിച്ചത്​?' -മന്ത്രി ചോദിച്ചു.

രാജസ്​ഥാനിലാണ്​ പെട്രോളിന്​ ഏറ്റവും ഉയർന്ന വിലയെന്നും അവിടെ ചുമത്താവുന്ന പരമാവധി നികുതി കോൺഗ്രസ്​ ഭരിക്കുന്ന സംസ്​ഥാനം ചുമത്തുകയാണെന്നും കുറ്റപ്പെടുത്തി. ഞങ്ങൾ നികുതി കുറച്ചാൽ പോലും രാജസ്​ഥാൻ സംസ്​ഥാന നികുതി കുറക്കില്ലെന്നും കൂട്ടിച്ചേർത്തു. ഇന്ധനവില ഉയർന്നുനിന്നാൽ ജനങ്ങൾ കേന്ദ്രത്തിനെ പഴിക്കുമെന്ന്​ പ്രതിപക്ഷം ഭരിക്കുന്ന സംസ്​ഥാന സർക്കാറുകൾ ചിന്തിക്കുന്നുവെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. ടിൻസുകിയയിൽ ബി.ജെ.പി യോഗത്തിൽ പ​ങ്കെടുക്കാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fuel PricePetrol Diesel PriceRameswar Teli
News Summary - Comparing the Rise of Petrol price Water Price is More Fuel Tax for Free covid 19 Vaccine Supply Union Minister
Next Story