ഇരുപത്തി അഞ്ച് വർഷം പ്രവൃത്തി പരിചയമുള്ള ടെക്കിയോട് ഹൈസ്കൂളിലെ മാർക്ക് ചോദിച്ച് കമ്പനി
text_fieldsഒരു ടെക്കി റെഡിറ്റിൽ പങ്കുവച്ച അനുഭവം ഇപ്പോൾ ചർച്ചാ വിഷയമാവുകയാണ്. ജോലിക്ക് അപേക്ഷിച്ചപ്പോൾ ടെക് മേഖലയിലയിൽ ഇരുപത്തിയഞ്ച് വർഷം പ്രവൃത്തിപരിചയമുള്ള തന്നോട് കമ്പനി ഹൈസ്കൂളിലെ മാർക്കുകൾ ചോദിച്ചുവെന്നാണ് ആരോപണം. ഹൈസ്കൂളിലെ കണക്ക്, മാതൃഭാഷ വിഷയങ്ങളിലെ മാർക്കുകൾ ചോദിക്കുന്നതിൻറെ സ്കീൻ ഷോട്ടുകളും അദ്ദേഹം പോസ്റ്റ് ചെയ്തു.
ഹൈസ്കൂൾ മാർക്കിനൊപ്പം സംസ്ഥാന തല സ്കോറിങ് സംവിധാനങ്ങളിലെ റാങ്കുകളും മെട്രിക്കുലേഷൻ ഫലങ്ങളും കോളേജ് പ്രവേശന ഫലങ്ങൾ വരെയാണ് ഉദ്യാഗാർത്ഥികളോട് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. കാലാഹരണപ്പെട്ട ഈ തിരഞ്ഞെടുപ്പ് പ്രക്രിയയെയാണ് ഉദ്യോഗാർത്ഥി സാമൂഹ്യ മാധ്യമത്തിലെ പോസ്റ്റിലൂടെ വിമർശിച്ചത്.
"തൻറെ ഇരുപത്തി അഞ്ചു വർഷത്തെ പ്രവർത്തി പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ജോലിക്ക് അപേക്ഷിച്ചത് 1997 മുതൽ താൻ ഹൈസ്കൂളിൽ പോയിട്ടില്ല." ടെക്കി പോസ്റ്റിൽ കുറിച്ചു. പോസ്റ്റിനു പിന്നാലെ കമ്പനികൾ ഇത്തരം കാലഹരണപ്പെട്ട തിരഞ്ഞെടുപ്പു രീതികൾ മാറ്റണമെന്ന ആവശ്യവുമായി നിരവധിപ്പേരാണ് മുന്നോട്ടു വന്നത്. വർഷങ്ങളുടെ പ്രവർത്തിപരിചയമുള്ള ഒരാളോട് ഹൈസ്കൂൾ മാർക്ക് ചോദിക്കുന്നതിനു പിന്നിലെ യുക്തിയെ പലരും വിമർശിച്ചു. നിരവധിപ്പേർ ഇതേ അനുഭവം പങ്കു വയ്ക്കുകകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

