Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവർഗീയവാദികൾ...

വർഗീയവാദികൾ പടിക്കുപുറത്ത്​; മുസ്​ലിം യുവാവിനെ ഗ്രാമപ്രധാനായി തെരഞ്ഞെടുത്ത്​ അയോധ്യയിലെ ഹിന്ദു ഭൂരിപക്ഷ ഗ്രാമം

text_fields
bookmark_border
Hafiz Azimuddin Khan
cancel
camera_alt

ഹാഫിസ് അസിമുദ്ദീൻ ഖാൻ

അയോധ്യ: വർഗീയ സംഘർഷങ്ങളും ഏറ്റുമുട്ടലുകളും നിരന്തരം ആവർത്തിക്കുന്ന ഉത്തർപ്രദേശിൽനിന്ന്​ ഒരു​ സന്തോഷ വാർത്ത. അയോധ്യയിലെ ഹിന്ദു ആധിപത്യമുള്ള ഗ്രാമം അടുത്തിടെ സമാപിച്ച പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഗ്രാമപ്രധാനായി തെരഞ്ഞെടുത്ത്​ മുസ്​ലിം യുവാവിനെ. റുഡൗലി നിയമസഭാ മണ്ഡലത്തിലെ മാവായ് ബ്ലോക്കിൽ രാജൻപൂർ ഗ്രാമവാസികളാണ്​ ഹാഫിസ് അസിമുദ്ദീൻ ഖാനെ ഗ്രാമത്തലവനായി തെരഞ്ഞെടുത്തത്​.

ഗ്രാമത്തിലെ ഏക മുസ്‌ലിം കുടുംബമാണ് ഹാഫിസ് അസിമുദ്ദീ​േൻറത്​. ഗ്രാമപ്രധനുവേണ്ടിയുള്ള തെരഞ്ഞെടുപ്പിൽ എട്ട് സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടായിരുന്നു. ഇതിൽ ഏക മുസ്​ലിം സ്ഥാനാർത്ഥിയായിരുന്നു ഹാഫിസ്. പെൻഷൻ, പ്രധാനമന്ത്രി ആവാസ് യോജനക്ക്​ കീഴിൽ വീട്, ഭൂമി അനുവദിക്കൽ എന്നിവ വാഗ്ദാനം ചെയ്​താണ്​ മറ്റു സ്ഥാനാർത്ഥികൾ വോട്ട്​ തേടിയത്​. ഇതൊന്നും കൂസാതെ ഗ്രാമവാസികൾ ഹാഫിസിനെ വിജയിപ്പിക്കുകയായിരുന്നു.

അ​തേസമയം, ഹിന്ദു^മുസ്​ലിം ​െഎക്യത്തിനാണ്​ ത​െൻറ വിജയത്തി​െൻറ അംഗീകാരം​ ഹാഫിസ്​​ നൽകുന്നത്​. 'രാജൻപൂർ ഗ്രാമത്തിൽ മാത്രമല്ല, മുഴുവൻ അയോധ്യയിലെയും ഹിന്ദു-മുസ്‌ലിം ​െഎക്യത്തി​െൻറ ഉദാഹരണമാണ് എ​െൻറ വിജയം' -ഹാഫിസ്​​ പറഞ്ഞു.

'ഗ്രാമപ്രധനുവേണ്ടിയുള്ള എല്ലാ ഫണ്ടുകളും ഗ്രാമത്തി​െൻറ വികസനത്തിനായി വിനിയോഗിക്കും. അടിസ്ഥാന സൗര്യങ്ങൾ വർധിപ്പിക്കും. കൂടുതൽ പേർക്ക്​​ ജോലിയും നൽകും' -ഹാഫിസ്​ ത​െൻറ നിലപാടുകൾ വ്യക്​തമാക്കുന്നു.

'ഹാഫിസി​െൻറ വിജയം ഈ ഗ്രാമത്തിലെയും അയോധ്യയിലെയും ഹിന്ദു-മുസ്‌ലിം ഐക്യത്തി​െൻറ അടയാളമാണ്. ഹാഫിസ്​ സ്ഥാനാർത്ഥിത്വത്തിന് അപേക്ഷ നൽകിയ ദിവസം ഞങ്ങളിൽ ഭൂരിഭാഗവും അദ്ദേഹത്തിന് വോട്ട് ചെയ്യാൻ തീരുമാനിച്ചു' -രാജൻ‌പൂർ ഗ്രാമവാസിയായ രാധയ് ശ്യാം സന്തോഷത്തോടെ പറയുന്നു.

ഹാഫിസി​െൻറ വിജയം ഗ്രാമത്തിലെ വിവിധ മത^ജാതി വിഭാഗങ്ങൾക്കിടയിൽ ശത്രുതയില്ലെന്ന് ഉറപ്പാക്കുന്നതായി 61കാരനായ സമ്പത്ത് ലാൽ ചൂണ്ടിക്കാട്ടുന്നു. 'ഹിന്ദു സ്ഥാനാർത്ഥികൾ അവരുടെ ജാതിയുടെ അടിസ്ഥാനത്തിലാണ്​ വോട്ട് തേടിയത്​. ഹാഫിസ്​ ഒഴികെയുള്ള ഏതൊരു സ്ഥാനാർത്ഥിയുടെയും വിജയം ഹിന്ദു സമുദായത്തിലെ വിവിധ ജാതികൾക്കിടയിൽ പ്രശ്​നത്തിന്​ കാരണമായേക്കും' -സമ്പത്ത് ലാൽ പറഞ്ഞു.

അയോധ്യ രാം മന്ദിറി​െൻറ നിർമാണ പ്രവർത്തനങ്ങളിൽ സജീവമായി നിൽക്കവെയാണ്​ ഹിന്ദു^മുസ്​ലിം ​െഎക്യത്തി​െൻറ പ്രതീകമായി ഹാഫിസി​െൻറ വിജയം. അതേസമയം, പഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ സംസ്​ഥാനത്ത്​ വൻ തോൽവിയാണ്​ ഉണ്ടായത്​. അയോധ്യയിലെ 40 ജില്ലാ പഞ്ചായത്തുകളിൽ ആറു സീറ്റുകൾ മാത്രമാണ് ബി.ജെ.പിക്ക്​​ നേടാനായത്​. 24 സീറ്റുകൾ നേടി സമാജ്​വാദി പാർട്ടിയാണ്​ അയോധ്യയിൽ വെന്നിക്കൊടി നാട്ടിയത്​.

കോവിഡ് മഹാമാരി കാരണം ഗ്രാമപ്രധാന്മാരുടെയും ജില്ല പഞ്ചായത്ത് അംഗങ്ങളുടെയും സത്യപ്രതിജ്ഞാ ചടങ്ങ് സംസ്ഥാന സർക്കാർ മാറ്റിവെച്ചിട്ടുണ്ട്​. ചെയർമാൻ, ജില്ല പഞ്ചായത്ത്, ബ്ലോക്ക് പ്രമുഖുകൾ എന്നിവരുടെ തെരഞ്ഞെടുപ്പും നീട്ടിവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ayodhya
News Summary - Communalists on the steps; Hindu-majority village in Ayodhya elected Muslim youth as village head
Next Story