Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ പടർത്തിയത് വർഗീയ വൈറസ്; രൂക്ഷ വിമർശനവുമായി കപിൽ സിബൽ

text_fields
bookmark_border
kapil-sibal-120320.jpg
cancel

ന്യൂഡൽഹി: ഡൽഹി കലാപത്തിന് കാരണമായ വിദ്വേഷ പ്രസ്താവനകൾ നടത്തിയ ബി.ജെ.പി നേതാക്കൾക്കെതിരെ രാജ്യസഭയിൽ രൂക്ഷ വിമ ർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ബി.ജെ.പി നേതാക്കൾ ഡൽഹിയിൽ വർഗീയ വൈറസാണ് പടർത്തിയതെന്ന് അദ്ദേഹം പ റഞ്ഞു.

കലാപത്തിന് കാരണമായ വിദ്വേഷ പ്രസ്താവന നടത്തിയ നേതാക്കൾക്കെതിരെ എന്തുകൊണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ആഭ്യന്തരവകുപ്പ് തയാറാകുന്നില്ല. കൃത്യമായി ആസൂത്രണം ചെയ്തതാണ് ഡൽഹിയിൽ നടന്ന കലാപം. ഡോണൾഡ് ട്രംപ് ഇന്ത്യയിൽ എത്തിയപ്പോഴുള്ള ആഘോഷങ്ങൾ എപ്രകാരം ആസൂത്രണം ചെയ്ത് തീരുമാനിച്ചതാണോ, അതേപോലെ ആസൂത്രിതമാണ് കലാപവും.

നിങ്ങൾക്ക് പശുക്കളുടെ സംരക്ഷണത്തിനായി എന്തും ചെയ്യാം. എന്തുകൊണ്ട് സാധാരണക്കാരന്‍റെ ജീവന് സംരക്ഷണം കൊടുക്കാൻ തയാറല്ല. മനുഷ്യജീവന് സംരക്ഷണം നൽകാൻ പ്രത്യേക ഭരണഘടനാവകുപ്പ് കൊണ്ടുവരേണ്ട ആവശ്യമുണ്ടോ -കപിൽ സിബൽ ചോദിച്ചു.

ലോകത്ത് ഇപ്പോൾ രണ്ടുതരം വൈറസാണുള്ളത്. കൊറോണ വൈറസും വർഗീയ വൈറസും. വർഗീയ വൈറസ് പടരുമ്പോൾ ആരാണ് അതിൽ പങ്കാളിയാവുന്നത്. എല്ലാവർക്കും എല്ലാം അറിയാം. എന്നാൽ, ഡൽഹി പൊലീസിന് ഒന്നും അറിയില്ല -കപിൽ സിബൽ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Communal virus has spread in Delhi, says Kapil Sibal
Next Story