വർഗീയ പ്രസംഗം; സുദർശൻ ടി.വി എഡിറ്റർക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് കോടതി
text_fieldsന്യൂഡൽഹി: സംഘ്പരിവാർ അനുകൂല ചാനലായ സുദർശൻ ടി.വിയുടെ ചീഫ് എഡിറ്റർ സുരേഷ് ചവാങ്കെ നടത്തിയ വർഗീയ പ്രസംഗത്തിൽ എന്ത് നടപടിയെടുത്തുവെന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ പൊലീസിനോട് കോടതി നിർദേശിച്ചു. ഡൽഹി ഗോവിന്ദ്പുരിയിൽ സുരേഷ് ചവാങ്കെ നടത്തിയ വർഗീയ പ്രസംഗത്തിനെതിരെ വെൽഫെയർ പാർട്ടി ദേശീയ അധ്യക്ഷൻ ഡോ. എസ്.ക്യു.ആർ ഇല്യാസാണ് പരാതി നൽകിയത്. കേസ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് വീണ്ടും മാർച്ച് 15ന് പരിഗണിക്കും.
ഗോവിന്ദാപുരി മെട്രോ സ്റ്റേഷനിൽ ഡിസംബർ 19ന് ഹിന്ദു യുവവാഹിനി നടത്തിയ പരിപാടിയിലാണ് വർഗീയ പ്രസ്താവന നടത്തുകയും വിദ്യാർഥികളെ കൊണ്ട് ഏറ്റുചൊല്ലിക്കുകയും ചെയ്തത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ കൊല്ലാനും ചാകാനും തയാറാണ് എന്നായിരുന്നു പ്രതിജ്ഞ. ഇതിന്റെ വിഡിയോ സുരേഷ് ചവാങ്കെ പങ്കുവെച്ചിരുന്നു.
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ ന്യൂനപക്ഷങ്ങളുടെ മേൽ അക്രമം പ്രയോഗിക്കാനുള്ള വ്യക്തമായ ആഹ്വാനമായിരുന്നു ഈ പ്രസംഗമെന്ന് പരാതിയിൽ പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

