Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഛത്തിസ്ഗഢിൽ...

ഛത്തിസ്ഗഢിൽ വർഗീയസംഘർഷം; ഒരാൾ മരിച്ചു

text_fields
bookmark_border
communal clash
cancel

ബെ​മി​താ​ര: ഛത്തി​സ്ഗ​ഢി​ലെ ബെ​മി​താ​ര ജി​ല്ല​യി​ലു​ണ്ടാ​യ വ​ർ​ഗീ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്ന് ​പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച രാ​വി​ലെ സാ​ജ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ബി​റാ​ൻ​പു​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. കു​ട്ടി​ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്കം ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലാ​യി മാ​റു​ക​യാ​യി​രു​ന്നു.

ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ ഗ്രാ​മ​ത്തി​ൽ ഒ​രി​ട​ത്ത് ഒ​രു​മി​ച്ചു​കൂ​ടി​യ ഹി​ന്ദു, മു​സ്‍ലിം വി​ഭാ​ഗ​ത്തി​ലെ അം​ഗ​ങ്ങ​ൾ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ബെ​മി​താ​ര ക​ല​ക്ട​ർ പി.​എ​സ്. എ​ൽ​മ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ഈ​ശ്വ​ർ സാ​ഹു (23) എ​ന്ന​യാ​ളാ​ണ് പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് സം​ഘ​ത്തി​നു​നേ​രെ അ​ക്ര​മി​ക​ൾ ന​ട​ത്തി​യ ക​ല്ലേ​റി​ലാ​ണ് മൂ​ന്ന് പൊ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. ഇ​തി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ ബി.​ആ​ർ.

താ​ക്കൂ​റി​ന്റെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ബെ​മി​ത്ത​ര പൊ​ലീ​സ് സൂ​പ്ര​ണ്ട് ഇ​ന്ദി​ര ക​ല്യാ​ൺ എ​ലി​സേ​ല പ​റ​ഞ്ഞു. കൂ​ടു​ത​ൽ പൊ​ലീ​സ് സേ​ന​യെ സം​ഭ​വ​സ്ഥ​ല​ത്ത് വി​ന്യ​സി​ച്ച​താ​യും ഒ​മ്പ​തു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chhattisgarhindia newscommunal clashlatest malayalam news
News Summary - communal clash in Chhattisgarh village; One killed, three cops injured
Next Story