Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാധാരണക്കാര​െൻറ...

സാധാരണക്കാര​െൻറ ദീപാവലി നിങ്ങളുടെ കൈയിൽ; മൊറ​​ട്ടോറിയം കേസിൽ കേന്ദ്രത്തോട്​ സുപ്രീംകോടതി

text_fields
bookmark_border
സാധാരണക്കാര​െൻറ ദീപാവലി നിങ്ങളുടെ കൈയിൽ; മൊറ​​ട്ടോറിയം കേസിൽ കേന്ദ്രത്തോട്​ സുപ്രീംകോടതി
cancel

ന്യൂഡൽഹി: മൊറ​ട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കണമെന്ന്​ കേസിൽ കേന്ദ്രസർക്കാറിനോട്​ നവംബർ രണ്ടിനകം നിലപാട്​ അറിയിക്കാൻ ആവശ്യപ്പെട്ട്​ സുപ്രീംകോടതി.അന്ന്​ കൃത്യമായ പദ്ധതി തയാറാക്കിയെത്താൻ കേന്ദ്രസർക്കാറിനോട്​ സുപ്രീംകോടതി നിർദേശിച്ചു. സാധാരണക്കാര​െൻറ ദീപാവലി ആഘോഷം കേന്ദ്രത്തി​െൻറ കൈയി​ലാണെന്നും കോടതി ഓർമിപ്പിച്ചു.

ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഒരു മാസം സമയം വേണമെന്നായിരുന്നു കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചത്​​. തീരുമാനമെടുക്കാൻ ഒരു മാസം സമയമെന്തിനെന്ന്​ ചോദിച്ച കോടതി കേസ്​ നവംബർ രണ്ടിന്​ ലിസ്​റ്റ്​ ചെയ്യുമെന്നും അറിയിച്ചു. വായ്​പകൾക്ക്​ പിഴപലിശ ഒഴിവാക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അത്​ എത്രയും പെ​ട്ടെന്ന്​ നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

രണ്ട്​ കോടി വരെയുള്ള വായ്​പകൾക്ക്​ പിഴപലിശ ഒഴിവാക്കി നൽകിയിട്ടുണ്ട്​. അതിന്​ മുകളിൽ ആനുകൂല്യം നൽകിയാൽ അത്​ ബാങ്കുകൾക്ക്​ വലിയ നഷ്​ടമുണ്ടാക്കും. കോവിഡ്​ മുലം സാമ്പത്തിക പ്രതിസന്ധിയിലായ ആളുകൾക്കായി രക്ഷാപാക്കേജുകൾ നടപ്പിലാക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supremcourtUnion governmentInterest Waiver
News Summary - "Common Man's Diwali In Centre's Hands": Top Court On Interest Waiver Delay
Next Story