ആരോപണങ്ങൾ തെളിഞ്ഞാൽ ആത്മഹത്യ- ബ്രിജ് ഭൂഷൺ
text_fieldsന്യൂഡൽഹി: ഗുസ്തി താരങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഒന്ന് തെളിഞ്ഞാൽ താൻ തൂങ്ങിമരിക്കുമെന്ന് ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്.ഡൽഹിയിൽ നടക്കുന്ന സമരത്തിന് കർഷകരും ഖാപ് പഞ്ചായത്തുകൾ പിന്തുണ പ്രഖ്യാപിച്ച് എത്തിയതിന് പിന്നാലെയാണ് വിഡിയോ സന്ദേശത്തിലുടെ ബ്രിജ് ഭൂഷന്റെ പ്രതികരണം.
ആരോപണങ്ങൾ പൊലീസ് അന്വേഷിക്കുന്നതിനാൽ വിശദമായി സംസാരിക്കാൻ കഴിയില്ല. ഗുസ്തിക്കാരല്ലാതെ പ്രതിഷേധിക്കുന്നവരോട് താൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്നും എം.പി ചോദിച്ചു. ബ്രിജ്ഭൂഷനെതിരെ പരാതി നൽകിയ പ്രായപൂർത്തിയാകാത്ത കായികതാരം ഉൾപ്പെടെ അഞ്ചുപേരുടെ മൊഴി കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഗുരുതര ആരോപണങ്ങളാണ് മൊഴിയായി നൽകിയിരിക്കുന്നത്.

