ബിജെപിയിൽ നടക്കുന്നത് കമ്മീഷൻ തർക്കമാണെന്ന് കുമാരസ്വാമി
text_fieldsഹുബ്ബള്ളി: കരാറുകാരിൽ നിന്ന് കമ്മീഷൻ വാങ്ങുന്നതിന്റെ പേരിൽ ബിജെപി നേതാക്കൾക്കിടയിൽ ചെളിവാരിയെറിൽ നടക്കുകയാണെന്ന് ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി.
ഇത്, ബിജെപിയുടെ സംസ്കാരത്തെ തുറന്നുകാട്ടുകയാണ്. സംസ്ഥാന സർക്കാർ അഴിമതി പ്രോത്സാഹിപ്പിക്കുകയാണ്. ഇതിന്റെ തെളിവാണ് വ്യാപകമായ അഴിമതി.
പാർട്ടിയുടെ പഞ്ചരത്ന യാത്രയുടെ ഭാഗമായി വിജയപുര ജില്ലയിലെത്തിയതായിരുന്നു കുമാരസ്വാമി. പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിനായി ജനങ്ങൾ സ്വമേധയാ യാത്രയിൽ പങ്കെടുക്കുകയാണെന്ന് കുമാരസ്വാമി പറഞ്ഞു. ഇതിനിടെ, കുമാരസ്വാമി ബിജെപിയിലെയും കോൺഗ്രസിലെയും അതൃപ്തിയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് ടിക്കറ്റ് നിഷേധിച്ചേക്കുമെന്ന് സൂചന ലഭിച്ച ദേശീയ പാർട്ടി നേതാക്കളുമായി ജെഡിഎസ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയതായാണ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

