ഡൽഹി അൽ ശിഫ സ്ഥാപക ഡയറക്ടർ ഖമറുദ്ദീൻ അനുസ്മരണം നടന്നു
text_fieldsന്യൂഡൽഹി അൽശിഫ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപക ഡയരക്ടർ എ.പി ഖമറുദ്ദീന്റെ അനുസ്മരണത്തിൽ ഡോ. ശബീന സംസാരിക്കുന്നു
ന്യൂഡൽഹി: ഡൽഹിയിൽ മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് തീരുമാനിച്ചിട്ട് പോലും നടപ്പാക്കാൻ കഴിയാതിരുന്ന മൾട്ടി സപെഷ്യാലിറ്റി പദ്ധതിയാണ് യശശ്ശരീരനായ പ്രഫ. കെ.എ സിദ്ദീഖ് ഹസൻ ജാമിഅ നഗറിൽ നടപ്പാക്കിയതെന്ന് യു.എൻ.എൻ എഡിറ്റർ ഡോ. മുസംർ ഗസാലി. ആ ദൗത്യം ഭംഗിയായി നിർവഹിച്ചത് എ.പി ഖമറുദ്ദീൻ എന്ന മലയാളിയായ സ്ഥാപക ഡയറക്ടർ ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നിസാര വിഷയങ്ങൾക്ക് പോലും അതിവൈകാരികമായി പ്രതികരിക്കുന്ന ഒരു പ്രദേശത്ത് ഉത്തരേന്ത്യയിലെ ഹിന്ദി സംസാരിക്കുന്ന ഒരാളും ഇതുവരെ ധൈര്യപ്പെടാതിരുന്ന മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിച്ച് ചുരുങ്ങിയ ചെലവിൽ ചികിൽസ ലഭ്യമാക്കി ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ അതിനെ വിജയിത്തിലെത്തിച്ചത് ഖമറുദ്ദീൻ ആയിരുന്നുവെന്ന് ഇർഫാൻ അഹ്മദും പറഞ്ഞു.
വിഷൻ 2016ന്‍റെ ഭാഗമായി പ്രഫ. സിദ്ദീഖ് ഹസൻ വിഭാവനം ചെയ്ത ന്യൂഡൽഹി അൽശിഫ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ സ്ഥാപക ഡയറക്ടർ എ.പി ഖമറുദ്ദീന്‍റെ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ് ചെയർമാൻ ടി. ആരിഫലി, ഹോസ്പിറ്റൽ മാനേജിങ് കമ്മിറ്റി ചെയർമാൻ ശാഫി മദനി, ഡോ. മുഹമ്മദ് ഫാറൂഖ്, ഡോ. മതീൻ പർവേസ്, ഡോ. ദീബ് എസ്. സുബൈർ, മെഡിക്കൽ സയന്‍റിസ്റ്റ് ഡോ. ശബീന, ഡോ. മുഹമ്മദ് ടി. ഫാറൂഖ്, ഗൗഹർ ഇഖ്ബാൽ, വിഷൻ സി.ഇ.ഒ പി.കെ നൗഫൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

