ഡൽഹിയിൽ അസ്ഹറുദ്ദീൻ അനുസ്മരണം
text_fieldsഎം.എസ്.എഫ് ഡൽഹി സംസ്ഥാന കമ്മിറ്റി നടത്തിയ അസ്ഹറുദ്ദീൻ അനുസ്മരണം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉദ്ഘാടനം ചെയ്യുന്നു
ന്യൂഡൽഹി: അകാലത്തിൽ നിര്യാതനായ സാമൂഹിക പ്രവർത്തകർ അസ്ഹറുദ്ദീന്റെ ഓർമകളുമായി വിദ്യാർഥികൾ ഒത്തുചേർന്നു. ഡൽഹിയിലെ ആരോഗ്യ മേഖലയും വിദ്യാർഥികളും എന്ന വിഷയത്തിൽ ബത്ര മെഡിക്കൽ റിസർച്ച് സെന്റർ ഓങ്കോളജി വിദഗ്ധൻ ഡോ. മുഹമ്മദ് ശീദ് സംസാരിച്ചു.
എം.എസ്.എഫ് ഡൽഹി കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമർ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു അധ്യക്ഷത വഹിച്ചു. ഡൽഹി കെ.എം.സി.സി പ്രസിഡന്റ് അഡ്വ. ഹാരിസ് ബീരാൻ, യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി, ഡൽഹി മുസ്ലിം ലീഗ് പ്രസിഡന്റ് മൗലാന നിസാർ അഹമ്മദ്, സെക്രട്ടറി ഫൈസൽ ഷേഖ്, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് കാസിം ഈനോളി, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, ഹംസ (ഡിനിപ് കെയർ), ഹസനുൽ ബന്ന (മാധ്യമം), എം.എസ്.എഫ് ഡൽഹി വൈസ് പ്രസിഡന്റ് അഫ്സൽ യൂസുഫ്, അഹ്സൻ, അഫ്നിദ്, ഫാത്തിമ ബത്തൂൽ, സഹദ്, ആഷിക് റസൂൽ, നെസീഫ് മുസ്തഫ, അബ്ദുൽ ഹാദി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

