Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാരിസ് പഞ്ചാബ് ദെ അംഗങ്ങളെ പാർപ്പിച്ച ജയിലിന് കമാന്റോ സുരക്ഷ

text_fields
bookmark_border
Waris Punjab De
cancel

ദിസ്പൂർ: ഖലിസ്ഥാനി നേതാവ് അമൃത്പാലിന്റെ വാരിസ് പഞ്ചാബ് ദെയിലെ അംഗങ്ങളെ പാർപ്പിച്ച അസം ദിബ്രുഗഡിലെ ജയിലിന് അധിക കമാൻഡോ സുരക്ഷ. പ്രത്യേക പരി​ശീലനം നേടിയ ഭീകര വിരുദ്ധ ബ്ലാക് പാന്തർ കമാ​ന്റോകളെയാണ് അസം പൊലീസ് ജയിൽ സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്.

വാരിസ് പഞ്ചാബ് ദെയിലെ ഏഴ് അംഗങ്ങളെയാണ് ദിബ്രുഗഡ് ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. ജയിലിന് അധിക സുരക്ഷ ഏർപ്പാടാക്കിയിട്ടുണ്ട്. ജയിലിനകത്തും പുറത്തും ശക്തമായ നിരീക്ഷണം തുടരുകയും ചെയ്യുമെന്ന് പൊലീസ് സൂപ്രണ്ട് ശ്വേതൻക് മിശ്ര പറഞ്ഞു.

അസം പൊലീസും സി.ആർ.പി.എഫും പ്രത്യേക പരിശീലനം നേടിയ ജയിൽ ഗാർഡും സുരക്ഷാ ക്രമീകരണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ജയിൽ പരിസരത്ത് നിരീക്ഷണത്തിനായി സി.സി.ടി.വി കാമറയും സ്ഥാപിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Commandos deployed at jail where Waris Punjab De members are lodged
Next Story