Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അത്​ കോടതിയലക്ഷ്യമല്ല, ഭാവി രാജ്യസഭാ സീറ്റ്​ അലക്ഷ്യമാണ്​; പരിഹാസവുമായി കുനാൽ കമ്ര വീണ്ടും

text_fields
bookmark_border
വിരമിച്ച ജഡ്​ജിമാർ സർക്കാർ പദവികൾ വഹിക്കുന്നതിനെ പരോക്ഷമായി പരിഹസിക്കുകയാണ്​ കുനാൽ
അത്​ കോടതിയലക്ഷ്യമല്ല, ഭാവി രാജ്യസഭാ സീറ്റ്​ അലക്ഷ്യമാണ്​; പരിഹാസവുമായി കുനാൽ കമ്ര വീണ്ടും
cancel

ത​െൻറ ട്വീറ്റുകളിൽ കോടതിയലക്ഷ്യത്തിന്​ നടപടി എടുക്കാനുള്ള നീക്കത്തെ പരിഹസിച്ച്​ ഹാസ്യാവതാരകൻ കുനാൽ കമ്ര. താൻ നടത്തിയിരിക്കുന്നത്​ കോടതി അലക്ഷ്യമല്ലെന്നും ഭാവി രാജ്യസഭാസീറ്റ്​ അലക്ഷ്യമാണെന്നുമാണ്​ കുനാൽ ട്വീറ്റ്​ ചെയ്​തത്​. 'അതിനെ കോടതിയലക്ഷ്യമെന്ന് വിളിക്കരുത്, അത്​ ഭാവി രാജ്യസഭാ സീറ്റ്​ അലക്ഷ്യമാണ്​'എന്നാണ്​ കുനാൽ ട്വിറ്ററിൽ കുറിച്ചത്​. ഇതിലൂടെ വിരമിച്ച ജഡ്​ജിമാർ സർക്കാർ പദവികൾ വഹിക്കുന്നതിനെ പരോക്ഷമായി പരിഹസിക്കുകയാണ്​ കുനാൽ.


മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ്​ കുനാൽ കമ്രയുടെ ട്വീറ്റുകൾക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി ലഭിച്ചത്​. സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് കുനാൽ കമ്ര ട്വീറ്റ് ചെയ്തിരുന്നു. മുംബൈയിലെ അഭിഭാഷകനായ റിസ്വം സിദ്ദീഖിയാണ് പരാതിപ്പെട്ടത്.

ആത്മഹത്യ പ്രേരണക്കേസിൽ അർണബിന് ജാമ്യം അനുവദിച്ചതിന് പിന്നാലെയുള്ള കുനാൽ കമ്രയുടെ ഏതാനും ട്വീറ്റുകളാണ് വിവാദമായത്. സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെ കാവിനിറമണിഞ്ഞ സുപ്രീംകോടതിയുടെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. വിമാനത്തിൽ ഫാസ്റ്റ് ട്രാക്കിലൂടെ അദ്യമെത്തിയ ഫസ്റ്റ് ക്ലാസ് യാത്രികർക്ക് ഷാംപെയ്ൻ വിളമ്പുകയാണ് ജസ്റ്റിസ് ഡി.വെ. ചന്ദ്രചൂഢ് എന്നും, സാധാരണക്കാർക്ക് എന്നെങ്കിലും അകത്ത് സീറ്റ് കിട്ടുമോ എന്ന് പോലും അറിയാത്ത സാഹചര്യമാണ് എന്നും കമ്ര ട്വീറ്റ് ചെയ്തിരുന്നു.

കുനാൽ കമ്രക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കാൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്‍റെ അനുമതി തേടിയിരിക്കുകയാണ് പരാതിക്കാരൻ. സുപ്രീംകോടതിയെ ഇകഴ്ത്തിക്കാട്ടാനുള്ള മനപൂർവമായ ശ്രമമാണ് നടന്നതെന്ന് അറ്റോർണി ജനറലിനുള്ള കത്തിൽ പരാതിക്കാരൻ പറയുന്നു. കഴിഞ്ഞ ദിവസമാണ് റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ആത്മഹത്യ പ്രേരണക്കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനമാണെന്ന് കാണിച്ചായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാൽ, നിരവധിയാളുകളുടെ ജാമ്യാപേക്ഷ തീർപ്പാക്കാതെ കിടക്കുമ്പോൾ അർണബിന്‍റെ ഹരജി അടിയന്തരമായി പരിഗണിച്ചതിനെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു. അർണബിന്‍റെ നിരന്തര വിമർശകനാണ് സ്റ്റാൻഡ് അപ് കൊമേഡിയനായ കുനാൽ കമ്ര.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story