Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹാസ്യതാരവും...

ഹാസ്യതാരവും യൂട്യൂബറുമായ ദേവ് രാജ് പട്ടേൽ റോഡപകടത്തിൽ മരിച്ചു

text_fields
bookmark_border
Devraj Patel
cancel

റായ്പൂർ: ഹാസ്യതാരവും യൂട്യൂബറുമായ ദേവ് രാജ് പട്ടേൽ റോഡപകടത്തിൽ മരിച്ചു. ഛത്തീസ്ഗഡിലെ റായ്പൂർ ലബന്ദി ഏരിയയിൽ വച്ചാണ് അപകടമുണ്ടായത്. ദേവ് രാജ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.

ദേവ് രാജ് പട്ടേൽ സഞ്ചരിച്ച വാഹനത്തിൽ അമിത വേഗതയിലെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു. ചിത്രീകരണത്തിനായി റായ്പൂരിലേക്ക് പോവുകയായിരുന്നു അദ്ദേഹം.

ദേവ് രാജിന്‍റെ വൈറൽ റീലിലെ 'ദിൽ സേ ബുരാ ലഗ്താ ഹേ' എന്ന എന്ന വാക്കുകൾ വളരെ ജനപ്രീതി നേടിയിരുന്നു. താരത്തിന്‍റെ യൂട്യൂബ് ചാനലിന് നാല് ലക്ഷത്തോളം സസ്ക്രൈബേഴ്സും ഇൻസ്റ്റഗ്രാം അക്കൗണ്ടിന് 60,000 ഫോളോവേഴ്സും ഉണ്ട്. 2021ൽ ഭുവൻ ബാമിന്റെ വെബ് സീരീസായ ദിൻഡോരയിൽ ദേവ് രാജ് 'വിദ്യാർഥി'യുടെ വേഷം ചെയ്തിരുന്നു.

ദേവ് രാജിന്‍റെ മരണത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭുപഷ് ബാഗൽ അനുശോചിച്ചു. കൂടാതെ, താരത്തിനൊപ്പമുള്ള വിഡിയോയും മുഖ്യമന്ത്രി പങ്കുവെച്ചിട്ടുണ്ട്.

'ദിൽ സേ ബുരാ ലഗ്താ ഹേ' എന്നതിലൂടെ കോടിക്കണക്കിന് ആളുകൾക്കിടയിൽ തന്‍റേതായ ഇടം നേടിയ ദേവരാജ് പട്ടേൽ ഇന്ന് നമ്മെ വിട്ടു പിരിഞ്ഞു. ഈ ചെറുപ്രായത്തിൽ തന്നെ വിസ്മയിപ്പിക്കുന്ന പ്രതിഭകളുടെ നഷ്ടം വളരെ ദുഃഖകരമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഈ വിയോഗം താങ്ങാൻ ദൈവം ശക്തി നൽകട്ടെ. ഓം ശാന്തി, -ഭുപഷ് ബാഗൽ ട്വീറ്റ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ComedianYouTuberDevraj Patel
News Summary - Comedian and YouTuber Devraj Patel of 'Dil Se Bura Lagta Hai' fame dies in Chhattisgarh road accident
Next Story