15 ലക്ഷത്തിൽ കുറഞ്ഞ അഴിമതി പരാതിയുമായി തന്‍റെ അടുത്തേക്ക് വരേണ്ട; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി
text_fieldsഭോപ്പാൽ: 15 ലക്ഷത്തിൽ കുറഞ്ഞ അഴിമതി പരാതിയുമായി തന്‍റെ അടുത്തേക്ക് വരേണ്ടെന്ന വിവാദ പ്രസ്താവനയുമായി മധ്യപ്രദേശിലെ ബി.ജെ.പി എം.പി ജനാർദൻ മിശ്ര. ഒരു മാധ്യമ സെമിനാറിൽ പങ്കെടുക്കവേയായിരുന്നു എം.പിയുടെ പ്രസ്താവന. അഴിമതിയും കൈക്കൂലിയും ന്യായീകരിക്കുന്ന പ്രസ്താവനക്കെതിരെ പ്രതിഷേധം വ്യാപകമാണ്.
'ഗ്രാമത്തലവനെതിരെ ആരെങ്കിലും അഴിമതി പരാതിയുമായി വന്നാൽ ഞാൻ അവരോട് പറയും 15 ലക്ഷത്തിൽ കൂടുതലുള്ള അഴിമതിയാണെങ്കിൽ വന്നാൽ മതിയെന്ന്. 15 ലക്ഷത്തിൽ കുറവുള്ള അഴിമതിക്ക് പരാതിപ്പെടാൻ എന്‍റെയടുത്ത് വരേണ്ട. ഗ്രാമത്തലവന്മാർക്കെതിരായ പരാതിയുമായാണ് ആളുകൾ കൂടുതലായും വരുന്നത്. അവർ ആദ്യത്തെ ഏഴ് ലക്ഷം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ചെലവിടുന്നു. അടുത്ത ഏഴ് ലക്ഷം അടുത്ത തെരഞ്ഞെടുപ്പിലേക്കും ചെലവിടുന്നു. ഒരു ലക്ഷം വിലക്കയറ്റത്തിന്‍റെ ഭാഗമായും പോകുന്നു' -ജനാർദൻ മിശ്ര പറഞ്ഞു.
അഴിമതിയെ ന്യായീകരിക്കുകയാണ് എം.പി ചെയ്തതെന്ന ആരോപണം ഉയർന്നുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

