Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Adhir Ranjan Chowdhury
cancel
Homechevron_rightNewschevron_rightIndiachevron_rightട്വിറ്ററിലും...

ട്വിറ്ററിലും ഫേസ്​ബുക്കിലുമല്ല, കോൺഗ്രസ്​ ജനങ്ങളിലേക്കിറങ്ങണം; ​തെര. തോൽവിയിൽ അധീർ രജ്ഞൻ ചൗധരി

text_fields
bookmark_border

കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ പാർട്ടി നേരിട്ടത്​ 'അപമാനകരമായ തോൽവി'മാണെന്ന്​ മുതിർന്ന്​ കോൺഗ്രസ്​ നേതാവ്​ അധീർ രജ്ഞൻ ചൗധരി. ഫേസ്​ബുക്കിൽനിന്നും ട്വിറ്ററിൽനിന്നും പുറത്തുവന്ന്​ കോൺഗ്രസ്​ പാർട്ടി പ്രവർത്തനങ്ങളിൽ മാറ്റം വരുത്തണം. ഈ സാഹചര്യത്തിൽ ശോഭനമായ പ്രതീക്ഷകളില്ലെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോദി സർക്കാറിന്‍റെ വിശ്വാസ്യത അനുദിനം ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്​. അതിനാൽതന്നെ കാര്യങ്ങൾ മാറിമറിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പാർട്ടിക്ക്​ കൂടുതൽ ശക്തിയും കരുത്തും വേണം. ട്വിറ്ററിലും ഫേസ്​ബുക്കിലും ഒതുങ്ങാതെ സാധാരണ ജനങ്ങളെ പിന്തുണച്ച്​ തെരുവിലിറങ്ങണം. അല്ലാത്തപക്ഷം എല്ലാ അവസരങ്ങളും നഷ്​ട​െപ്പടുത്തും. നമ്മൾ തെരുവിലിറങ്ങണം. നിരവധി പ്രശ്​നങ്ങൾ മൂലം ജനങ്ങൾ കഷ്​ടത അനുഭവിക്കുകയാണ്​ -ലോക്​സഭ എം.പി കൂടിയായ അദ്ദേഹം പറഞ്ഞു. കോൺഗ്രസിനും സഖ്യകക്ഷികൾക്കും മാത്രമേ ബദൽ ആകാൻ സാധിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബംഗാളിൽ ഭരണം പിടിക്കാൻ ബി.ജെ.പി കിണഞ്ഞുശ്രമിച്ചെങ്കിലും പരാജയം ഏറ്റുവാങ്ങുകയായിരുന്നു. എന്നാൽ, പ്രധാന പ്രതിപക്ഷമാകാൻ ബി.ജെ.പിക്ക്​ കഴിഞ്ഞു. അതേസമയം ഒരുമിച്ച്​ മത്സരിച്ച കോൺഗ്രസിനും ഇടതുപാർട്ടികൾക്കും ഒറ്റ സീറ്റുപോലും ബംഗാളിൽ നേടാൻ കഴിഞ്ഞില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengal ElectionAdhir Ranjan ChowdhuryCongress
News Summary - Come out of Twitter and Facebook Adhir Ranjan Chowdhury on Congress rout
Next Story