Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ​രൂ മോ​ദി,...

വ​രൂ മോ​ദി, സ്ത്രീ​ക​ളോ​ട് മാ​പ്പ് പ​റ​യൂ...

text_fields
bookmark_border
വ​രൂ മോ​ദി, സ്ത്രീ​ക​ളോ​ട് മാ​പ്പ് പ​റ​യൂ...
cancel
camera_alt

നരേന്ദ്ര മോദി

ന​മു​ക്ക് കാ​ര്യ​ങ്ങ​ൾ കൃ​ത്യം കൃ​ത്യ​മാ​യി പ​റ​യാം- ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ല​മെ​ന്റി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ത​ള്ളി​ക്ക​ള​ഞ്ഞ​ത് ‘വ​നി​താ സം​വ​ര​ണ ബി​ൽ 2026’ ആ​യി​രു​ന്നി​ല്ല; മ​റി​ച്ച് മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ്ണ​യ​ത്തി​ലൂ​ടെ ലോ​ക്‌​സ​ഭ​യി​ലും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഭ​ര​ണ​ഘ​ട​നാ (131-ാം ഭേ​ദ​ഗ​തി) ബി​ൽ, 2026 ആ​യി​രു​ന്നു. മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം ഉ​റ​പ്പാ​ക്കാ​ൻ മോ​ദി സ​ർ​ക്കാ​രി​ന് ക​ഴി​യാ​ഞ്ഞ​തി​നാ​ൽ ബി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. ലോ​ക്‌​സ​ഭാ സീ​റ്റു​ക​ൾ 850 ആ​യി ഉ​യ​ർ​ത്താ​നു​ള്ള ഈ ​നി​ർ​ദ്ദേ​ശം ദ​ക്ഷി​ണേ​ന്ത്യ​ൻ, കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ദോ​ഷ​ക​ര​മാ​കു​മാ​യി​രു​ന്നു.

വ​നി​താ ബി​ല്ലി​നെ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​വു​മാ​യി കൂ​ട്ടി​ക്കെ​ട്ടാ​നു​ള്ള മോ​ദി സ​ർ​ക്കാ​രി​ന്റെ ഗൂ​ഢ​നീ​ക്ക​ത്തെ​യാ​ണ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ എ​തി​ർ​ത്ത​ത്. എ​ന്നി​രു​ന്നാ​ലും, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ദേ​ശീ​യ ടെ​ലി​വി​ഷ​നി​ലൂ​ടെ പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗം ന​ട​ത്തി. സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ക്കാ​നി​രി​ക്കെ, സ​ർ​ക്കാ​ർ മാ​ധ്യ​മ​ങ്ങ​ളെ രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്ക​രു​ത് എ​ന്ന പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഈ ​പ്ര​സം​ഗം. പ്ര​തി​പ​ക്ഷം ‘‘പെ​ൺ ഭ്രൂ​ണ​ഹ​ത്യ’’ ന​ട​ത്തി​യെ​ന്നാ​ണ് മോ​ദി ആ​രോ​പി​ച്ച​ത്.

‘‘ഇ​ന്ത്യ​യി​ലെ അ​മ്മ​മാ​രോ​ടും പെ​ൺ​മ​ക്ക​ളോ​ടും’’ താ​ൻ മാ​പ്പ് ചോ​ദി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ മോ​ദി, ‘‘ഒ​രു സ്ത്രീ ​എ​ല്ലാം മ​റ​ന്നേ​ക്കാം, പ​ക്ഷേ ത​നി​ക്കേ​റ്റ അ​പ​മാ​നം ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല’’ എ​ന്ന് കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യും ചെ​യ്തു. പ്ര​ധാ​ന​മ​ന്ത്രി ത​ന്റെ ഈ ​വാ​ക്കു​ക​ൾ പാ​ലി​ച്ച്, സ്ത്രീ​ക​ൾ അ​നു​ഭ​വി​ച്ച ക​ടു​ത്ത ക്രൂ​ര​ത​ക​ൾ​ക്ക് അ​വ​രോ​ട് മാ​പ്പ് ചോ​ദി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​നും സ്ത്രീ​ക​ൾ​ക്കും ഗു​ണ​ക​ര​മാ​കും. മോ​ദി ഇ​ന്ത്യ​യി​ലെ സ്ത്രീ​ക​ളോ​ട് മാ​പ്പ് പ​റ​യേ​ണ്ടി​രു​ന്ന​തും എ​ന്നാ​ൽ ഒ​രി​ക്ക​ലും പ​റ​യാ​ത്ത​തു​മാ​യ അ​ഞ്ച് സ​ന്ദ​ർ​ഭ​ങ്ങ​ൾ ഓ​ർ​മി​പ്പി​ക്കു​ന്നു:

1. വ​നി​താ ഗു​സ്തി​താ​ര​ങ്ങ​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​പ്പോ​ൾ

ആ​റ് ത​വ​ണ ബി.​ജെ.​പി എം.​പി ആ​യി​രു​ന്ന ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സി​ങ്ങി​നെ​തി​രാ​യ ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ളി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മോ​ദി സ​ർ​ക്കാ​ർ വി​സ​മ്മ​തി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പ് മെ​ഡ​ൽ ജേ​താ​വ് വി​നേ​ഷ് ഫോ​ഗ​ട്ട്, ഒ​ളി​മ്പി​ക് മെ​ഡ​ൽ ജേ​താ​ക്ക​ളാ​യ സാ​ക്ഷി മാ​ലി​ക്, ബ​ജ്‌​റം​ഗ് പു​നി​യ എ​ന്നി​വ​രെ തെ​രു​വി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച് പൊ​ലീ​സ് വാ​നി​ൽ ക​യ​റ്റി​യ​ത് രാ​ജ്യം മ​റ​ന്നി​ട്ടി​ല്ല. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി ഉ​ൾ​പ്പെ​ടെ ഏ​ഴ് വ​നി​താ ഗു​സ്തി താ​ര​ങ്ങ​ളാ​ണ് റെ​സ്‌​ലിം​ഗ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ മു​ൻ പ്ര​സി​ഡ​ന്റാ​യി​രു​ന്ന ബ്രി​ജ് ഭൂ​ഷ​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്. ശ​ക്ത​മാ​യ പൊ​തു​ജ​ന​രോ​ഷം നി​ല​നി​ൽ​ക്കെ​ത്ത​ന്നെ, 2024-ലെ ​പൊ​തു​തി​ര​ഞ്ഞെ​ടു​പ്പി​ൽ മോ​ദി​യും ഷാ​യും ചേ​ർ​ന്ന് ഇ​യാ​ളു​ടെ മ​ക​ൻ ക​ര​ൺ ഭൂ​ഷ​ൺ സി​ങ്ങി​ന് സീ​റ്റ് ന​ൽ​കി. സി​ങ്ങി​ന്റെ അ​ടു​ത്ത അ​നു​യാ​യി സ​ഞ്ജ​യ് കു​മാ​ർ സിം​ഗ് റെ​സ്‌​ലിം​ഗ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റാ​യ​തോ​ടെ വി​നേ​ഷ് ഫോ​ഗ​ട്ട് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു. അ​ന്താ​രാ​ഷ്ട്ര റെ​സ്‌​ലിം​ഗ് ഫെ​ഡ​റേ​ഷ​ൻ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഇ​യാ​ൾ​ക്കു​ള്ള ഭ​ര​ണ​കൂ​ട പി​ന്തു​ണ തു​ട​രു​ന്നു.

2. ആ​ൾ​ദൈ​വ​ങ്ങ​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം

ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ക​പ​ട ആ​ൾ​ദൈ​വ​ങ്ങ​ളു​ടെ പ​ട്ടി​ക നീ​ളു​ക​യാ​ണ്. 2013-ൽ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 2018-ൽ ​ശി​ക്ഷി​ക്ക​പ്പെ​ട്ട ഗു​ജ​റാ​ത്തി​ലെ ആ​ശാ​റാം ബാ​പ്പു ഇ​തി​നൊ​രു ഉ​ദാ​ഹ​ര​ണ​മാ​ണ്. 2001-2006 കാ​ല​യ​ള​വി​ലെ മ​റ്റൊ​രു ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ 2023-ൽ ​ഇ​യാ​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ ല​ഭി​ച്ചു. എ​ന്നാ​ൽ, ഇ​യാ​ൾ​ക്ക് പ​ല​ത​വ​ണ താ​ൽ​ക്കാ​ലി​ക ജാ​മ്യം ല​ഭി​ച്ചു എ​ന്ന​ത് അ​ത്ഭു​ത​ക​ര​മാ​ണ്. 2025-ൽ ​ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി ന​ൽ​കി​യ ജാ​മ്യം സു​പ്രീം കോ​ട​തി​യും ശ​രി​വെ​ച്ചു. 2025 ന​വം​ബ​റി​ൽ ചി​കി​ത്സാ​ർ​ത്ഥം ആ​റ് മാ​സ​ത്തേ​ക്ക് ഇ​യാ​ൾ വീ​ണ്ടും മോ​ചി​ത​നാ​യി. ശി​ക്ഷി​ക്ക​പ്പെ​ട്ട കു​റ്റ​വാ​ളി​യാ​യ ആ​ശാ​റാം 2026 മാ​ർ​ച്ചി​ൽ അ​യോ​ധ്യ​യും വാ​ര​ണാ​സി​യും സ​ന്ദ​ർ​ശി​ച്ച് ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത് എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ചു.

ര​ണ്ട് അ​നു​യാ​യി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 2017-ൽ 20 ​വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട​യാ​ളാ​ണ് ദേ​ര സ​ച്ചാ സൗ​ദ ത​ല​വ​ൻ ഗു​ർ​മീ​ത് റാം ​റ​ഹീം സിം​ഗ്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യും ഇ​യാ​ൾ അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. എ​ന്നി​രു​ന്നാ​ലും, ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ ഇ​യാ​ൾ​ക്ക് 40 ദി​വ​സ​ത്തെ പ​രോ​ൾ ല​ഭി​ച്ചു. ഇ​യാ​ളു​ടെ തു​ട​ർ​ച്ച​യാ​യ പ​രോ​ളു​ക​ൾ പ​ല​പ്പോ​ഴും ഹ​രി​യാ​ന​യി​ലെ​യും പ​ഞ്ചാ​ബി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​ക​ളു​മാ​യി ഒ​ത്തു​വ​രു​ന്ന​ത് ദു​രൂ​ഹ​മാ​ണ്.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​തി​നും, ഡ​ൽ​ഹി രോ​ഹി​ണി​യി​ലെ ത​ന്റെ ‘ആ​ത്മീ​യ സ​ർ​വ​ക​ലാ​ശാ​ല’​യി​ൽ നി​ര​വ​ധി സ്ത്രീ​ക​ളെ ത​ട​വി​ൽ പാ​ർ​പ്പി​ച്ച​തി​നും ആ​രോ​പ​ണ​വി​ധേ​യ​നാ​യി​രു​ന്നു വീ​രേ​ന്ദ​ർ ദേ​വ് ദീ​ക്ഷി​ത്. 2018-ൽ ​സി.​ബി.​ഐ ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് നി​ല​നി​ൽ​ക്കെ ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യി. ഒ​ടു​വി​ൽ 2023-ൽ ​ദീ​ക്ഷി​ത് മ​ര​ണ​പ്പെ​ട്ട​താ​യി സി.​ബി.​ഐ കോ​ട​തി​യെ അ​റി​യി​ച്ചു.

3. ബ​ലാ​ത്സം​ഗ കു​റ്റ​വാ​ളി​ക​ൾ​ക്ക് ഹാ​രാ​ർ​പ്പ​ണം

ഗു​ജ​റാ​ത്ത് വം​ശ​ഹ​ത്യ​ക്കി​ടെ ബി​ൽ​ക്കി​സ് ബാ​നു​വി​നെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും കു​ടും​ബ​ത്തി​ലെ ഏ​ഴ് പേ​രെ കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്ത 11 കു​റ്റ​വാ​ളി​ക​ളെ 2022-ലെ ​സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ വി​ട്ട​യ​ച്ചു. ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ഇ​വ​രെ മാ​ല​യ​ണി​യി​ച്ചും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ ന​ൽ​കി​യു​മാ​ണ് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ച്ച​ത്. അ​മി​ത് ഷാ​യു​ടെ കീ​ഴി​ലു​ള്ള ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ അം​ഗീ​കാ​ര​ത്തോ​ടെ​യാ​യി​രു​ന്നു ഈ ​മോ​ച​നം. പി​ന്നീ​ട് സു​പ്രീം കോ​ട​തി ഇ​ട​പെ​ട്ട് ഈ ​വി​ധി റ​ദ്ദാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് 2024-ലാ​ണ് ഇ​വ​ർ തി​രി​കെ ജ​യി​ലി​ലെ​ത്തി​യ​ത്.

4. ക​ത്വ​യി​ലെ ക്രൂ​ര​ത

ജ​മ്മു ക​ശ്മീ​രി​ലെ ക​ത്വ​യി​ൽ എ​ട്ട് വ​യ​സ്സു​കാ​രി കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബി.​ജെ.​പി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ദേ​ശീ​യ പ​താ​ക​യേ​ന്തി റാ​ലി ന​ട​ത്തി​യ​ത്. മു​സ്‍ലിം നാ​ടോ​ടി ഗോ​ത്ര​ത്തി​ൽ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ദി​വ​സ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ക്കു​ക​യും ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ വെ​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സാ​ണി​ത്. കേ​സി​ലെ പ്രോ​സി​ക്യൂ​ഷ​ൻ അ​ഭി​ഭാ​ഷ​ക​നെ​തി​രെ ബി.​ജെ.​പി​യു​ടെ മ​ഹി​ളാ വി​ഭാ​ഗം പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ക​ളു​ടെ അ​റ​സ്റ്റി​നെ​തി​രെ സം​ഘ​ടി​പ്പി​ച്ച റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത ര​ണ്ട് ബി.​ജെ.​പി മ​ന്ത്രി​മാ​ർ​ക്ക് ജ​ന​രോ​ഷ​ത്തെ​ത്തു​ട​ർ​ന്ന് രാ​ജി​വെ​ക്കേ​ണ്ടി വ​ന്നു. ഒ​ടു​വി​ൽ മൂ​ന്ന് പേ​ർ​ക്ക് പ്ര​ത്യേ​ക കോ​ട​തി ജീ​വ​പ​ര്യ​ന്തം വി​ധി​ച്ചു. തെ​ളി​വ് ന​ശി​പ്പി​ച്ച​തി​ന് മൂ​ന്ന് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ഞ്ച് വ​ർ​ഷം ത​ട​വും ശി​ക്ഷ ല​ഭി​ച്ചു.

5. ഉ​ന്നാ​വോ പീ​ഡ​ന​ക്കേ​സ്

മു​ൻ ബി.​ജെ.​പി എം.​എ​ൽ.​എ കു​ൽ​ദീ​പ് സിം​ഗ് സെ​ൻ​ഗ​റി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം നേ​രി​ട്ട​ത് കൊ​ടി​യ പീ​ഡ​ന​ങ്ങ​ളാ​ണ്. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ കൊ​ല്ല​പ്പെ​ട്ടു. പെ​ൺ​കു​ട്ടി സ​ഞ്ച​രി​ച്ച കാ​ർ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ബ​ന്ധു​ക്ക​ൾ മ​രി​ക്കു​ക​യും പെ​ൺ​കു​ട്ടി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഒ​ടു​വി​ൽ സു​പ്രീം കോ​ട​തി ഇ​ട​പെ​ട്ടാ​ണ് കേ​സ് ഡ​ൽ​ഹി​യി​ലേ​ക്ക് മാ​റ്റി​യ​തും സെ​ൻ​ഗ​റി​ന് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ ല​ഭി​ച്ച​തും. നി​ല​വി​ൽ സെ​ൻ​ഗ​ർ ജ​യി​ലി​ലാ​ണെ​ങ്കി​ലും, ശി​ക്ഷ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന ഇ​യാ​ളു​ടെ അ​പേ​ക്ഷ സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

(മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക വൃ​ന്ദ ഗോ​പി​നാ​ഥ് thewire.in-ൽ ​എ​ഴു​തി​യ ലേ​ഖ​ന​ത്തി​ന്റെ സം​ഗ്ര​ഹ വി​വ​ർ​ത്ത​നം)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiDiscriminationGender discriminationIndian womenWomen Rights
News Summary - Come on Modi, apologize to women
Next Story