Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രം ഡൽഹിക്ക്​​...

കേന്ദ്രം ഡൽഹിക്ക്​​ വിളിപ്പിച്ചു; വരി​ല്ലെന്ന്​ ബംഗാൾ ചീഫ്​ സെക്രട്ടറിയും പൊലീസ്​ മേധാവിയും

text_fields
bookmark_border
കേന്ദ്രം ഡൽഹിക്ക്​​ വിളിപ്പിച്ചു; വരി​ല്ലെന്ന്​ ബംഗാൾ ചീഫ്​ സെക്രട്ടറിയും പൊലീസ്​ മേധാവിയും
cancel

ന്യൂഡൽഹി: ഡൽഹിയിൽ ഹാജരാകണമെന്ന കേന്ദ്ര ആഭ്യന്തര വകുപ്പി​െൻറ സമൻസ്​ തള്ളി പശ്​ചിമബംഗാൾ ചീഫ്​ സെക്രട്ടറിയും പൊലീസ്​ മേധാവിയും. ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന്​ നേരെയുണ്ടായ ആക്രമണത്തെ തുടർന്നാണ്​ ഇരുവരെയും ഡൽഹിക്ക്​ വിളിപ്പിച്ചത്​. എന്നാൽ, സമൻസിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ​ ഡൽഹിയിൽ ഹാജരാകേണ്ടെന്നാണ്​ പശ്​ചിമബംഗാൾ സർക്കാറി​െൻറ തീരുമാനം. ഇത്​ കേന്ദ്ര സർക്കാറും ബംഗാൾ സർക്കാറും തമ്മിലുള്ള തുറന്ന പോരിലേക്കാണ്​​ കാര്യങ്ങൾ എത്തിക്കുന്നത്​.

സംസ്​ഥാനത്തെ ക്രമസമാധാന തകർച്ചക്കും രാഷ്​ട്രീയ അക്രമത്തിനും തെളിവായാണ്​ വാഹനവ്യൂഹം ആക്രമിക്കപ്പെട്ട സംഭവം ബി.ജെ.പിയും കേന്ദ്രസക്കാറും ഉയർത്തിക്കാട്ടുന്നത്​. വ്യാഴാഴ്​ച ഉച്ച കഴിഞ്ഞ്​​ ഡയമണ്ട്​ ഹാർബറിലാണ്​ അക്രമം നടന്നത്​. കല്ലും ഇഷ്​ടികയും കുറുവടികളുമായി എത്തിയവർ കാറി​െൻറ ചില്ലു തകർത്തു. രാഷ്​ട്രീയ നേട്ടമുണ്ടാക്കാൻ ബി.ജെ.പിയുടെ നാടകമാണ്​ ഇതെന്നാണ്​ തൃണമൂൽ ആരോപണം.

എന്നാൽ, വിഷയം കത്തിക്കാൻ തന്നെയാണ്​ ബി.ജെ.പി തീരുമാനം. അന്വേഷണ പുരോഗതി സംബന്ധിച്ച്​ ആഭ്യന്തര മന്ത്രി അമിത്​ ഷാ ബംഗാൾ ഗവർണർ ജഗദീപ്​ ധൻകറുമായി സംസാരിച്ചു. അമിത്​ ഷാ നേരിട്ട്​ ബംഗാളിലേക്ക്​ പോകുമെന്നും അറിയിച്ചു. എന്നാൽ, അക്രമത്തെ ഗൗരവത്തോടെയാണ്​ സംസ്ഥാന സർക്കാർ കാണുന്നതെന്നാണ്​ മമത ബാനർജിയുടെ നിലപാട്​. ആഭ്യന്തരമന്ത്രാലയത്തിന്​ അയച്ച കത്തിൽ ഇക്കാര്യം പശ്​ചിമബംഗാൾ സർക്കാർ വ്യക്​തമാക്കുകയും ചെയ്​തു. സംഭവത്തിൽ കേസെടുക്കുകയും ഏഴ്​ പേരെ അറസ്​റ്റ്​ ചെയ്യുകയും ചെയ്​തത്​ തെളിവായി ചൂണ്ടികാട്ടി. സംസ്ഥാന ഉദ്യോഗസ്ഥരോട്​ ഹാജരാവാൻ ആവശ്യപ്പെട്ട കേന്ദ്രസർക്കാർ നൽകിയ സമൻസ്​ പിൻവലിക്കണമെന്നും കത്തിൽ പറയുന്നുണ്ട്​.

ജെ.പി നദ്ദക്ക്​ സെഡ്​ പ്ലസ്​ കാറ്റഗറിയിലുള്ള സുരക്ഷ നൽകിയിരുന്നു. ബുള്ളറ്റ്​ പ്രൂഫ്​ കാറും എസ്​കോർട്ട്​ വാഹനവും സുരക്ഷാ ഉദ്യോഗസ്ഥരേയും നദ്ദക്ക്​ അനുവദിച്ചിരുന്നു. സുരക്ഷ ചുമതലയുടെ മേൽനോട്ടം വഹിച്ചത്​ ഡി.ഐ.ജിയായിരുന്നു. നാല്​ എസ്​.പിമാരും എട്ട്​ ഡെപ്യൂട്ടി എസ്​.പിമാരും 14 ഇൻസ്​പെക്​ടർമാരും 70 എസ്​.ഐമാരും 40 ആർ.എ.എഫ്​ അംഗങ്ങളും, 259 കോൺസ്​റ്റബിൾമാരും, 350 മറ്റ്​ സേനാഅംഗങ്ങളുമാണ്​ സുരക്ഷാ ചുമതലയുമായി രംഗത്തുണ്ടായിരുന്നതെന്നും ബംഗാൾ സർക്കാർ വ്യക്​തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeejp nadda
Next Story