Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേണൽ സന്തോഷ്​...

കേണൽ സന്തോഷ്​ ബാബുവി​െൻറ ഭാര്യയെ ഡെപ്യൂട്ടി കലക്​ടറായി നിയമിച്ചു

text_fields
bookmark_border
കേണൽ സന്തോഷ്​ ബാബുവി​െൻറ ഭാര്യയെ ഡെപ്യൂട്ടി കലക്​ടറായി നിയമിച്ചു
cancel

ഹൈദരാബാദ്​: കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്​വരയിൽ ചൈനീസ്​ ആക്രമണത്തിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷ്​ ബാബു​വി​​െൻറ ഭാര്യയെ ഡെപ്യൂട്ടി കലക്​ടറായി നിയമിച്ചു. തെലങ്കാന മുഖ്യമ​ന്ത്രി കെ. ച​ന്ദ്രശേഖർ റാവു സന്തോഷി ബാബുവിന്​ നിയമന കത്ത്​​ കൈമാറി. സന്തോഷിക്കും കുടുംബത്തിനും വാഗ്​ദാനം ചെയ്​ത വീടി​​െൻറ രേഖകൾ കലക്​ടർ ശ്വേത മൊഹന്തി സന്തോഷിക്ക്​ കൈമാറി. 

സന്തോഷിക്ക്​ ജോലികാര്യങ്ങളിൽ പരിശീലനം നൽകുന്നതിനായി സെക്രട്ടറിക്ക്​  മുഖ്യമ​ന്ത്രി നിർദേശം നൽകുകയും ചെയ്​തു. നേരത്തേ കുടുംബത്തിന്​ സാമ്പത്തിക സഹായമായി അഞ്ചുകോടി രൂപ നൽകിയിരുന്നു. സംസ്​ഥാന മന്ത്രിമാരോടും ഉദ്യോഗസ്​ഥരോടൊപ്പം ഉച്ചഭക്ഷണം കഴിച്ചശേഷമാണ്​ സന്തോഷി മടങ്ങിയത്​. 

ജൂൺ 15ന്​ കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്​വരയിലുണ്ടായ ചൈനീസ്​ ആക്രമണത്തിൽ കേണൽ സന്തോഷ്​ ബാബു ഉൾപ്പെടെ 20 സൈനികർ വീരമൃത്യു​ വരിക്കുകയായിരുന്നു. 39 കാരനായ സന്തോഷ്​ ബാബുവിന്​ നാലുവയസായ മകനും എട്ടുവയസുകാരിയായ മകളുമാണുള്ളത്​. ബിഹാർ റെജിമ​െൻറിലെ കമാൻഡിങ്​ ഓഫിസറായിരുന്ന ഇദ്ദേഹം 2004 ലാണ്​ ഇന്ത്യൻ സൈന്യത്തിൽ ചേർന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deputy collectorChinese Attack
News Summary - Colonel Santhosh Babu Wife Appointed Deputy Collector -India news
Next Story