മതംമാറിയ അഭിഭാഷകയെ ജഡ്ജിയാക്കുന്നതിനെതിരെ കേന്ദ്രം; തടസ്സവാദങ്ങൾ തള്ളി കൊളീജിയം
text_fieldsന്യൂഡൽഹി: മതം മാറിയ അഭിഭാഷകയെ ഹൈകോടതി ജഡ്ജിയാക്കുന്നതിനെതിരായ മോദി സർക്കാ ർ ഉന്നയിച്ച തടസ്സവാദങ്ങൾ സുപ്രീംകോടതി കൊളീജിയം തള്ളി. ജമ്മു-കശ്മീർ ബാറിലെ അഭി ഭാഷകയായ മോക്ഷ കാസ്മി ഖജുരിയയെ ഹൈകോടതി ജഡ്ജിയാക്കുന്നതിനാണ് മോദി സർക്കാർ എ തിർപ്പ് പ്രകടിപ്പിച്ചത്. ജമ്മുവിലെ ഹിന്ദു കുടുംബത്തിൽനിന്നുള്ള മോക്ഷ കാസ്മി ഖജു രിയ ഇസ്ലാം സ്വീകരിച്ച് കശ്മീരി വ്യവസായിയായ യാസിർ സഇൗദ് കാസ്മിയെ വിവാഹം ചെയ്തിരുന്നു. അവരെ ജഡ്ജിയാക്കുന്നത് തടയാനായി ഒരു അഭിഭാഷക എന്ന നിലയിൽ അവരുടെ യോഗ്യതയെ കേന്ദ്ര സർക്കാർ ചോദ്യം ചെയ്തു.
വരുമാനത്തിൽ വർധനവുണ്ടായതിനെ കുറിച്ചുള്ള പരാമർശവും കേന്ദ്ര സർക്കാർ കൊളീജിയം മുമ്പാകെ നടത്തി. അവരുടെ ഭർത്താവിന് മഹ്ബൂബ മുഫ്തി നേതൃത്വം നൽകുന്ന പീപ്ൾസ് െഡമോക്രാറ്റിക് പാർട്ടിയുമായി ബന്ധമുണ്ടെന്ന ആരോപണമായിരുന്നു മറ്റൊന്ന്. എന്നാൽ, സർക്കാറിെൻറ എതിർവാദങ്ങൾ തള്ളി കാസ്മി ഖജുരിയയെ ജമ്മു-കശ്മീർ ഹൈകോടതി ജഡ്ജിയായി കൊളീജിയം ശിപാർശ ചെയ്തു.
ജമ്മു-കശ്മീർ ഹൈകോടതി കൊളീജിയം ജഡ്ജിമാരാക്കാൻ ശിപാർശ ചെയ്ത രണ്ട് അഭിഭാഷകരുടെ പേരുകൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ കൊളീജിയം അംഗീകരിച്ചപ്പോൾ മറ്റു രണ്ടു അഭിഭാഷകരുടെ പേരുകൾ തള്ളിയിരുന്നു. അംഗീകരിച്ച പേരുകളിൽ മോക്ഷ കാസ്മിയും ഉൾപ്പെട്ടു.
മഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുണ്ടായിരുന്ന പി.ഡി.പി - ബി.ജെ.പി സഖ്യകക്ഷി സർക്കാറിെൻറ അഡീഷനൽ അഡ്വക്കറ്റ് ജനറലായിരുന്നു കാസ്മി ഖജുരിയ. മുൻ നിയമ മന്ത്രി അബ്ദുൽ ഹഖ്, അഡ്വക്കറ്റ് ജനറൽ ജഹാംഗീർ ഇഖ്ബാൽ എന്നിവരുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് പിന്നീട് തൽസ്ഥാനം രാജിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
