Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊളീജിയം പുതിയ ചീഫ്...

കൊളീജിയം പുതിയ ചീഫ് ജസ്റ്റിസിനെ ശിപാർശ ചെയ്തു; ഝാർഖണ്ഡ്:ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ സ്ഥലംമാറ്റ അപേക്ഷ അംഗീകരിച്ചു

text_fields
bookmark_border
കൊളീജിയം പുതിയ ചീഫ് ജസ്റ്റിസിനെ ശിപാർശ ചെയ്തു; ഝാർഖണ്ഡ്:ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ സ്ഥലംമാറ്റ അപേക്ഷ അംഗീകരിച്ചു
cancel

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം ഝാ​ർ​ഖ​ണ്ഡ് ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി ഒ​റീ​സ ഹൈ​കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് ബി.​ആ​ർ. സാ​രം​ഗി​യെ നി​യ​മി​ക്കാ​ൻ ശി​പാ​ർ​ശ ചെ​യ്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ഝാ​ർ​ഖ​ണ്ഡ് ഹൈ​കോ​ട​തി​യി​ൽ അ​ദ്ദേ​ഹ​ത്തേ​ക്കാ​ൾ സീ​നി​യോ​റി​റ്റി​യു​ള്ള ജ​ഡ്ജി കോ​ട​തി​മാ​റ്റ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി. ഝാ​ർ​ഖ​ണ്ഡ് ഹൈ​കോ​ട​തി ആ​ക്ടി​ങ് ചീ​ഫ് ജ​സ്റ്റി​സ് ശ്രീ ​ച​ന്ദ്ര​ശേ​ഖ​റാ​ണ് ത​ന്നെ സ്ഥ​ലം മാ​റ്റ​ണ​മെ​ന്ന് കൊ​ളീ​ജി​യ​ത്തോ​ട് അ​പേ​ക്ഷി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ രാ​ജ​സ്ഥാ​ൻ ഹൈ​കോ​ട​തി​യി​ലേ​ക്ക് മാ​റ്റാ​ൻ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ കൊ​ളീ​ജി​യം കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട് ശി​പാ​ർ​ശ​ചെ​യ്തു.

സ്ഥ​ലം​മാ​റ്റം വേ​ണ​മെ​ന്ന ജ​സ്റ്റി​സ് ച​ന്ദ്ര​ശേ​ഖ​റി​ന്റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി​യെ​ന്ന് കൊ​ളീ​ജി​യം അ​റി​യി​ച്ചു. എ​ന്ത് കാ​ര​ണ​ത്താ​ലാ​ണ് സ്ഥ​ലം​മാ​റ്റ​ത്തി​ന് അ​ദ്ദേ​ഹം അ​പേ​ക്ഷ ന​ൽ​കി​യ​തെ​ന്ന് കൊ​ളീ​ജി​യം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഇ​തി​നു​മു​മ്പ് ഹൈ​കോ​ട​തി ജ​ഡ്ജി​മാ​ർ കോ​ട​തി മാ​റ്റ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യ​പ്പോ​ൾ കൊ​ളീ​ജി​യം കാ​ര​ണം വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​താ​ണ്.

ത​ന്നെ ഝാ​ർ​ഖ​ണ്ഡ് ഹൈ​കോ​ട​തി ആ​ക്ടി​ങ് ചീ​ഫ് ജ​സ്റ്റി​സാ​യി നി​യ​മി​ച്ച ദി​വ​സം ത​ന്നെ​യാ​ണ് ​കോ​ട​തി​മാ​റ്റ​ത്തി​ന് ജ​സ്റ്റി​സ് ച​ന്ദ്ര​ശേ​ഖ​ർ അ​പേ​ക്ഷ ന​ൽ​കി​യ​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ജ​സ്റ്റി​സ് സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ വി​ര​മി​ക്കും വ​രെ ര​ണ്ടു​മാ​സ​മാ​യി ചേ​രാ​തി​രു​ന്ന കൊ​ളീ​ജി​യം അ​ദ്ദേ​ഹം സു​പ്രീം​കോ​ട​തി​യു​ടെ പ​ടി​യി​റ​ങ്ങി​യ​തി​ന് ​തൊ​ട്ടു​പി​ന്നാ​ലെ യോ​ഗം ചേ​ർ​ന്ന് ന​ട​ത്തി​യ അ​ഞ്ച് ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് നി​യ​മ​ന ശി​പാ​ർ​ശ​ക​ളി​ലൊ​ന്നാ​യി​രു​ന്നു ഝാ​ർ​ഖ​ണ്ഡി​ലേ​ത്. ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡി​ന്റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള കൊ​ളീ​ജി​യ​ത്തി​ൽ നി​ന്ന് ജ​സ്റ്റി​സ് കൗ​ൾ പോ​യ​തോ​ടെ ജ​സ്റ്റി​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന​യും ബി.​ആ​ർ. ഗ​വാ​യി​യും മാ​ത്ര​മാ​ണു​ള്ള​ത്. മൂ​വ​രും ചേ​ർ​ന്നാ​ണ് ജ​സ്റ്റി​സ് സാ​രം​ഗി​യെ ഝാ​ർ​ഖ​ണ്ഡ് ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ആ​ക്കാ​ൻ ശി​പാ​ർ​ശ ചെ​യ്ത​ത്.

ജ​സ്റ്റി​സ് കൗ​ൾ ചി​ല​രെ ജ​ഡ്ജി​മാ​രാ​ക്കാ​ൻ നി​ർ​ബ​ന്ധം പി​ടി​ച്ച​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം വി​ര​മി​ക്കു​ന്ന​തു​വ​രെ കൊ​ളീ​ജി​യം യോ​ഗം ചേ​രാ​തി​രു​ന്ന​തെ​ന്ന ‘ടൈം​സ് ഓ​ഫ് ഇ​ന്ത്യ’ റി​പ്പോ​ർ​ട്ട് നി​ഷേ​ധി​ച്ച് അ​ദ്ദേ​ഹം രം​ഗ​ത്തു​വ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CollegiumJharkhandnew Chief Justice
News Summary - Collegium recommends new Chief Justice; Jharkhand: Acting Chief Justice's transfer application approved
Next Story