Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ...

കർണാടകയിൽ കോ​ള​ജു​ക​ള്‍ ആ​ഗ​സ്​​റ്റി​ല്‍ തു​റ​ക്കു​മെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി

text_fields
bookmark_border
കർണാടകയിൽ കോ​ള​ജു​ക​ള്‍ ആ​ഗ​സ്​​റ്റി​ല്‍ തു​റ​ക്കു​മെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി
cancel

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ കോ​ള​ജു​ക​ള്‍ ആ​ഗ​സ്​​റ്റി​ല്‍ തു​റ​ക്കു​മെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ശ്വ​ത്‌ നാ​രാ​യ​ണ്‍. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ബി​രു​ദ കോ​ള​ജു​ക​ളാ​യി​രി​ക്കും തു​റ​ക്കു​ക. ഇ​തി​നു​മു​ന്നോ​ടി​യാ​യി വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും കോ​ള​ജ് അ​ധ്യാ​പ​ക​ര്‍ക്കും ജീ​വ​ന​ക്കാ​ര്‍ക്കും ഒ​രു ഡോ​സ് വാ​ക്‌​സി​നെ​ങ്കി​ലും ന​ല്‍കും. 'മ​രാ​ളി കോ​ള​ജി​ഗെ' (തി​രി​കെ കോ​ള​ജി​ലേ​ക്ക്) എ​ന്ന പേ​രി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി പ്ര​ത്യേ​കം വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പ് ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. 20 ല​ക്ഷം ഡോ​സ് വാ​ക്‌​സി​നെ​ങ്കി​ലും ഇ​തി​ന് വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​ണ​ക്ക്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും കോ​ള​ജു​ക​ള്‍ തു​റ​ക്കു​ക. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ​മാ​യ മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ പി​ന്നീ​ട് പു​റ​പ്പെ​ടു​വി​ക്കും. കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ ഇ​ള​വു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ഘ​ട്ടം​ഘ​ട്ട​മാ​യി തു​റ​ക്കാ​മെ​ന്ന് വി​ദ​ഗ്ധ സ​മി​തി നേ​ര​ത്തേ നി​ര്‍ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, സ്‌​കൂ​ളു​ക​ളി​ല്‍ കോ​വി​ഡ് വ്യാ​പ​നം പൂ​ര്‍ണ​മാ​യി അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ഓ​ണ്‍ലൈ​നി​ല്‍ ത​ന്നെ അ​ധ്യ​യ​നം തു​ട​രാ​നാ​ണ് സ​ര്‍ക്കാ​റി‍െൻറ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka
News Summary - Colleges to open in Karnataka in August: Deputy Chief Minister
Next Story