Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.ബി.എസ്​.ഇ റാങ്ക്​...

സി.ബി.എസ്​.ഇ റാങ്ക്​ ജേതാവ്​ കൂട്ടബലാൽസംഘത്തിനിരയായി

text_fields
bookmark_border
crime
cancel

ഗുഡ്​ഗാവ്​: ഹരിയാനയിൽ സി.ബി.എസ്​.ഇ റാങ്ക്​ ജേതാവ്​ കൂട്ടബലാൽസംഘത്തിനിരയായി. ഉയർന്ന റാങ്ക്​ നേടിയതിന്​ രാഷ്​ട്രപതിയിൽ നിന്ന്​ മെഡൽ നേടിയ 19കാരിയാണ്​ കൂട്ടബലാൽസംഘത്തിന്​ ഇരയായത്​. ബുധനാഴ്​ച നടന്ന സംഭവം ഇപ്പോഴാണ്​ പുറംലോകമറിയുന്നത്​.

പെൺകുട്ടിയുടെ ബോധം മറയുന്നത്​ വരെ പീഡിപ്പിച്ച ശേഷം ബസ്​ സ്​റ്റാൻഡിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ്​ റിപ്പോർട്ട്​. റിവാരി ​ഗ്രാമത്തിലെ കോച്ചിങ്​ ക്ലാസിലേക്ക്​ പോകുന്ന വഴി കാറിലെത്തിയ യുവാക്കളുടെ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ട്​ പോയി പീഡിപ്പിക്കുകയായിരുന്നു. ത​​െൻറ ഗ്രാമത്തിലുള്ളവർ തന്നെയാണ്​ പീഡിപ്പിച്ചതെന്ന്​ പെൺകുട്ടി പൊലീസിന്​ മൊഴി നൽകിയെന്നാണ്​ വിവരം.

പെൺകുട്ടിയുടെ പരാതി സ്വീകരിക്കാൻ പൊലീസ്​ ആദ്യം വിസമ്മതിച്ചുവെന്ന്​ ആരോപണമുണ്ട്​. പിന്നീട്​ നിരവധി പൊലീസ്​ സ്​റ്റേഷനുകളിൽ പോയാണ്​ പരാതി നൽകാൻ കഴിഞ്ഞതെന്ന്​ പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. കുറ്റകൃത്യം നടന്ന പൊലീസ്​ സ്​റ്റേഷൻ പരിധിയിലല്ല എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​തതെന്ന്​ പിന്നീട്​ പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gang-Rapemalayalam newscollege student
News Summary - College Student Raped in hariyana-India news
Next Story