ബി.എം.ടി.സി ബസിടിച്ച് കോളജ് വിദ്യാർഥിനി മരിച്ചു
text_fieldsകുസുമിത
ബംഗളൂരു: ബൈക്കിൽ ബി.എം.ടി.സി ബസിടിച്ച് കോളജ് വിദ്യാർഥിനി മരിച്ചു. മല്ലേശ്വരം സ്വദേശിനി കുസുമിത (20) ആണ് മരിച്ചത്. കെങ്കേരിയിലെ കോളജിലേക്ക് പോകവെ വെള്ളിയാഴ്ച രാവിലെയാണ് അപകടം. അതിവേഗത്തിലെത്തിയ ബസ് ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മല്ലേശ്വരം ട്രാഫിക് പൊലീസ് പരിധിയിൽ ദേവയ്യ പാർക്കിന് സമീപം രാവിലെ 8.30 ഓടെയാണ് അപകടം. കെങ്കേരിയിലെ സ്വകാര്യ കോളജിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിനിയാണ് കുസുമിത. 2023ൽ ബി.എം.ടി.സി ബസുകൾ ഉൾപ്പെട്ട അപകടങ്ങളിൽ ആകെ 40 പേർ മരണപ്പെട്ടതായി നോർത്ത് ഡിവിഷൻ ട്രാഫിക് ഡി.സി.പി സിരി ഗൗരി ചൂണ്ടിക്കാട്ടി.

