Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്നാട്ടിൽ കലക്ടറെ അപമാനിച്ച എം.എൽ.എക്കെതിരെ കേസെടുത്തു

text_fields
bookmark_border
തമിഴ്നാട്ടിൽ കലക്ടറെ അപമാനിച്ച എം.എൽ.എക്കെതിരെ കേസെടുത്തു
cancel
camera_alt

സി. അരുൾ വിഘ്‌നേഷ് 

ചെന്നൈ:കള്ളക്കുറിച്ചി ജില്ലാ കലക്ടർ ജെ.ഇ. പത്മജയെ അപമാനിക്കുകയും ശല്യം ചെയ്യുകയും ചെയ്തെന്ന പരാതിയിൽ ടിവികെ എംഎൽഎ സി. അരുൾ വിഘ്‌നേഷിനെതിരെ തമിഴ്‌നാട് പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ് സൂപ്രണ്ടിന് കലക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എംഎൽഎ തന്നോട് മോശമായി പെരുമാറിയെന്നും വാട്സ്ആപ്പിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ച് നിരന്തരം ശല്യം ചെയ്തെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം. കൂടാതെ, തന്റെ ഔദ്യോഗിക വസതിയിലേക്ക് എംഎൽഎ അതിക്രമിച്ച് കയറാൻ ശ്രമിച്ചതായും കലക്ടർ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തിൽ "തമിഴ്നാട് പ്രൊഹിബിഷൻ ഓഫ് ഹരാസ്മെന്റ് ഓഫ് വിമൻ ആക്ട് പ്രകാരം എംഎൽഎക്കെതിരെ കേസെടുത്തതായാണ് പൊലീസ് നൽകുന്ന സൂചന. എന്നാൽ വിഷയത്തിൽ പൊലീസ് ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ അഭിഭാഷക ആർ. ത്രിശൂലി നൽകിയ ഹർജി തിങ്കളാഴ്ച മദ്രാസ് ഹൈക്കോടതി പരിഗണിച്ചിരുന്നു. കലക്ടറിൽ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു അന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. തെളിവുകളില്ലാത്തതിനാൽ മാധ്യമവാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ കേസെടുക്കാൻ നിർദേശിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇക്കാര്യത്തിൽ കലക്ടറോടും ചീഫ് സെക്രട്ടറിയോടും വിവരം തേടാനും ഉത്തരവിട്ടിരുന്നു.

എന്നാൽ കോടതി നടപടികൾ നടന്ന അതേ ദിവസം തന്നെ കലക്ടർ നേരിട്ട് പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയെന്ന വിവരം പുറത്തുവന്നതോടെ കേസിൽ പുതിയ വഴിത്തിരിവായിരിക്കുകയാണ്. അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം എംഎൽഎ സി. അരുൾ വിഘ്‌നേഷ് നിഷേധിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Collector Files Complaint Against TVK MLA
Next Story