കോൾഡ്രിഫ് കഫ് സിറപ്പ് മരണം; കമ്പനി ഉടമയെ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു
text_fieldsതമിഴ്നാട്: കോള്ഡ്ഫ്ൾ കഫ് സിറപ്പ് കുടിച്ച് കുട്ടികൾ മരിച്ച കേസിൽ ശ്രേശൻ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമ രംഗനാഥനെ 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ബുധനാഴ്ച രാത്രി അറസ്റ്റിലായ രംഗനാഥനെ എസ്.ഐ.ടി സംഘം ട്രാൻസിറ്റ് റിമാൻഡിൽ ചെന്നൈയിൽ നിന്ന് നാഗ്പൂരിലേക്ക് വിമാന മാർഗം എത്തിച്ചിരുന്നു. കനത്ത സുരക്ഷയിലാണ് ഇയാളെ നാഗ്പൂരിൽ നിന്ന് പരാസിയ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയത്.
പൊലീസ് സ്റ്റേഷനിൽ നിന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോയ സമയത്ത് നിരവധി പ്രതിഷേധക്കാർ സ്റ്റേഷൻ പരിസരത്ത് തമ്പടിച്ചിരുന്നു. രംഗനാഥന് വേണ്ടി പരാസിയ ബ്ലോക്കിൽ നിന്നുള്ള ഒരു അഭിഭാഷകനും വാദിക്കരുതെന്നും പുറത്തു നിന്നുള്ള അഭിഭാഷകനെ വാദിക്കാൻ വാദിക്കാൻ അനുവദിക്കില്ലെന്നും അഡ്വക്കേറ്റ് ബോഡി മേധാവി ശ്യാം കുമാർ സഹു പറഞ്ഞു.
കുട്ടികളുടെ മരണത്തിൽ പാരസിയ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാമത്തെ അറസ്റ്റാണ് രംഗ നാഥന്‍റേത്. നേരത്തെ കുട്ടികൾക്ക് കഫ് സിറപ്പ് പ്രിസ്ക്രൈബ് ചെയ്ത ഡോക്ടർ പ്രവീൺ സോണിയെ അറസ്റ്റ് ചെയ്തിരുന്നു. കോൾഡ്രിഫ് കഫ് സിറപ്പ് കുടിച്ച് വൃക്കകൾ തകരാറിലായാണ് കുട്ടികൾ മരിച്ചത്. ഇതുവരെ 23 കുട്ടികൾ മരിച്ചുവെന്നാണ് ഔദ്യോഗിക രേഖകൾ റിപ്പോർട്ട് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

