Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനത്ത ശൈത്യം: വടക്കേന്ത്യയിൽ റോഡ്, റെയിൽ, വ്യോമ ഗതാഗതം തടസപ്പെട്ടു

text_fields
bookmark_border
കനത്ത ശൈത്യം: വടക്കേന്ത്യയിൽ റോഡ്, റെയിൽ, വ്യോമ ഗതാഗതം തടസപ്പെട്ടു
cancel

ന്യൂഡൽഹി: കനത്ത ശൈത്യത്തെ തുടർന്ന് വടക്കേന്ത്യയിൽ റെയിൽ, റോഡ്, വ്യോമ ഗതാഗതം തടസപ്പെട്ടു. രാജ്യ തലസ്ഥാനമായ ഡൽഹിയുടെ വിവിധ ഭാഗങ്ങളെയാണ് ശൈത്യം പ്രതികൂലമായി ബാധിച്ചത്. ഡൽഹിയിൽ 22 ട്രെയിൻ സർവീസുകൾ റദ്ദാക്കി. ഡൽഹിയിൽ എത്തിച്ചേരേണ്ട 30 ട്രെയിനുകൾ വൈകുമെന്നും റെയിൽവേ അറിയിച്ചു. 

കാഴ്ചപരിധി 100 മീറ്റർ താഴെ ആയതിനാൽ ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ വൈകുന്ന സ്ഥിതിയാണുള്ളത്. കനത്ത ശൈത്യത്തിൽ ഉത്തർപ്രദേശിൽ ഇതുവരെ 143 പേർക്ക് ജീവൻ നഷ്ടമായി. കാലാവസ്ഥ മോശമായതിനാൽ ബിഹാറിൽ സ്കൂൾക്ക് ശനിയാഴ്ച വരെ അവധി നൽകിയിട്ടുണ്ട്. 

ജമ്മു കശ്മീരിലെ വിവിധ സ്ഥലങ്ങളിൽ ഉൗഷ്മാവ് പൂജ്യത്തിനും താഴെയാണ്. ശ്രീനഗറിലെ ദാൽ തടാകം ഉറഞ്ഞു കിടക്കുകയാണ്. ലേ ആണ് സംസ്ഥാനത്തെ ഏറ്റവും കൂടുതൽ തണപ്പുള്ള രണ്ടാമത്തെ പട്ടണം. 17.4 ഡിഗ്രി സെൽഷ്യസാണ് ഇവിടുത്തെ താപനില. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cold wave chokes rail, road, air traffic in delhi -India News
Next Story